സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു. തുടർച്ചയായി നാലാം ദിവസവും കോട്ടയത്താണ് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. 38 ഡിഗ്രി സെൽഷ്യസാണ് കോട്ടയത്തെ ചൂട്. സാധാരണയെക്കാൾ 3.2 ത്ഥര കൂടുതൽ ചൂടാണ് അനുഭവപ്പെടുന്നത്. പുനലൂർ 37.5 ഡിഗ്രി സെൽഷ്യസും വെള്ളാനിക്കര 37.3 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും നൽകിയിരിക്കുന്ന വേനൽ കാല ജാഗ്രത നിർദേശങ്ങൾ പൊതുജനങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. അടുത്ത 4 ദിവസം സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു.