ഇന്ത്യയിൽ നിന്ന് ഒരു മാസത്തിനുള്ളിൽ 8,100 കോടി രൂപ (ഒരു ബില്യൺ ഡോളർ) മൂല്യമുള്ള സ്മാർട്ട്‌ഫോണുകൾ കയറ്റുമതി ചെയ്യുന്ന ആദ്യത്തെ കമ്പനിയായി ആപ്പിൾ. 10,000 കോടി രൂപയിലധികം മൊബൈൽ ഫോൺ കയറ്റുമതിയുള്ള വ്യവസായത്തിന്റെ റെക്കോർഡ് മാസമായിരുന്നു ഡിസംബർ. ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ ഡിസംബറിൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് മൊബൈൽ ഫോൺ കയറ്റുമതി ചെയ്തതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മുൻനിര മൊബൈൽ കയറ്റുമതിക്കാരാണ് ആപ്പിളും സാംസങ്ങും. സാംസങ്ങാണ് ഏറ്റവും കൂടുതൽ കയറ്റുമതി നടത്തിയിരുന്നത് എന്നാൽ നവംബറിൽ ആപ്പിൾ സാംസംഗിനെ പിന്തള്ളി ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ കയറ്റുമതിക്കാരനായി. ആപ്പിൾ നിലവിൽ  ഐഫോണുകളായ 12, 13, 14, 14+ എന്നിവ ഇന്ത്യയിൽ നിർമ്മിക്കുന്നു. കരാർ നിർമ്മാതാക്കളായ ഫോക്‌സ്‌കോൺ, വിസ്‌ട്രോൺ, പെഗാട്രോൺ എന്നിവരാണ് ഈ ഫോണുകളുടെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. മറ്റ് ചില ചെറുകിട കയറ്റുമതിക്കാരും ഐഫോണുകൾ കയറ്റുമതി ചെയ്യുന്നു,