രാഷ്ട്രപതി വ്യാഴാഴ്ച കൊച്ചിയിലെത്തും

കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുർമു വ്യാഴാഴ്ച കൊച്ചിയിലെത്തും. നേവൽ ആയുധ പരിശീലന കേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് രാഷ്ട്രപതിയുടെ കളർ അവാർഡ് രാഷ്ട്രപതി സമ്മാനിക്കും. അവർ ഐഎൻഎസ് വിക്രാന്ത് സന്ദർശിക്കും.

രാഷ്ട്രപതിയുടെ കളർ അവാർഡ് ദാന ചടങ്ങ് ഫോർട്ട് കൊച്ചിയിലെ ഐഎൻഎസ് ദ്രോണാചാര്യയിൽ നാളെ വൈകിട്ട് 4.30ന് നടക്കും. പ്രത്യേക പതാകയും ഉദ്യോഗസ്ഥരുടെ യൂണിഫോമിൽ ധരിക്കുന്ന ബാഡ്ജും അടങ്ങുന്നതാണ് അവാർഡ്

രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിലും പശ്ചിമകൊച്ചി മേഖലയിലും നാളെ ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് 6 മണി വരെ ഗതാഗത നിയന്ത്രണമുണ്ടാകും.