ന്യൂഡൽഹി ∙ കേന്ദ്രബജറ്റ് യഥാർഥ ജനകീയ പ്രശ്നങ്ങൾ പരാമർശിക്കുന്നില്ലെന്ന് പ്രതിപക്ഷം ലോക്സഭയിൽ കുറ്റപ്പെടുത്തി. തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയവ രാജ്യത്തില്ലെന്ന രീതിയിലാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ചർച്ചയിൽ പങ്കെടുത്തവർ കുറ്റപ്പെടുത്തി.

സ്വാഭാവികമായി ഇന്ത്യയ്ക്കുണ്ടാകേണ്ട വളർച്ച പോലും ഇല്ലെന്ന യാഥാർഥ്യം മറച്ചുവച്ച് പൊള്ളയായ കണക്കുകൾ കൊണ്ട് പുകമറ സൃഷ്ടിക്കുന്നുവെന്നും പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു. എന്നാൽ, അമൃതകാലത്തിലെ പുതിയ ഇന്ത്യയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള ചവിട്ടുപടിയാണ് ബജറ്റെന്ന് ബിജെപി അംഗങ്ങൾ പറഞ്ഞു.