
ഇസ്ലാമാബാദ് . സിന്ധ് പ്രവിശ്യയില്‍ താമസിക്കുന്ന 190 ഹിന്ദുക്കളുടെ ഇന്ത്യ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് തൃപ്തികരമായ പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് യാത്രയില്‍ നിന്ന് ഇവരെ പാകിസ്ഥാന്‍ അധികൃതര്‍ തടഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.
സിന്ധിന്റെ ഉള്‍പ്രദേശങ്ങളില്‍ നിന്ന് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ തീര്‍ഥാടന വിസയില്‍ ഇന്ത്യയിലേക്ക് പോകുന്നതിനായി ചൊവ്വാഴ്ച വാഗാ അതിര്‍ത്തിയില്‍ എത്തിയതായി എക്‌സ്‌പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇവരുടെ യാത്രയുടെ ഉദ്ദേശ്യം ബോധിപ്പിക്കാന്‍ കഴിയാത്തതിനാല്‍ ഇവരെ പാകിസ്ഥാന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ വിട്ടയച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു .
Post Views: 24