വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പണം എടിഎമ്മില്‍ എന്നപോലെ കോണ്‍ഗ്രസ് നേതാക്കള്‍ ദില്ലിയിലേക്ക് കടത്തിക്കൊണ്ടുപോയെന്ന് മോദി വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ കാലത്തെ അഴിമതി ഇല്ലാതാക്കാന്‍ ബിജെപിക്ക് കഴിഞ്ഞുവെന്നും, സര്‍ക്കാര്‍ പദ്ധതികളുടെ പണം ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാന്‍ ബിജെപിക്ക് സാധിച്ചുവെന്നും മോദി പറഞ്ഞു.

നാഗാലാന്‍ഡ് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ബിജെപിയുടെ കാലത്ത് ഒരു പൈസ പോലും പുറത്തു പോയില്ല. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ബിജെപിക്ക് അഷ്ട ലക്ഷമിയെ പോലെയാണ്. വടക്കന്‍ സംസ്ഥാനങ്ങളോട് മുന്‍പുണ്ടായിരുന്ന കാഴ്ചപ്പാട് തന്നെ ബിജെപിയുടെ കാലത്ത് മാറിയെന്നും മോദി പറഞ്ഞു.