
അമൃത്‌സർ ∙ ഖാലിസ്ഥാൻ അനുകൂല സംഘടന ‘വാരിസ് പഞ്ചാബ് ദേ’ നടത്തിയ മാര്‍ച്ച് അക്രമാസക്തമായ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കി. അജ്നാല പോലീസ് സ്റ്റേഷന്‍ പരിസരത്ത് കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംഘടനാനേതാവ് അമൃത്പാല്‍ സിങ്ങിന്‍റെ അനുയായി ലവ്പ്രീത് സിങ്ങിനെ അറസ്റ്റ് ചെയ്തതിലുള്ള പ്രതിഷേധ പ്രകടനമാണ് വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്.
ആക്രമണത്തിൽ ആറ് പോലീസുകാർക്ക് പരുക്കേറ്റു. ലവ്പ്രീതിനെ മോചിപ്പിക്കുമെന്ന ഉറപ്പുകിട്ടിയതിന് ശേഷമാണ് സംഘം സമീപത്തെ ഗുരുദ്വാരയിലേക്ക് പിൻവാങ്ങിയത്. അക്രമം നിയന്ത്രിക്കുന്നതില്‍ പഞ്ചാബ് പോലീസിന് വീഴ്ചപറ്റിയെന്ന വിമര്‍ശനം ശക്തമാണ്. കഴിഞ്ഞവര്‍ഷം വാഹാനാപകടത്തില്‍ മരിച്ച ദീപ് സിദ്ധു സ്ഥാപിച്ചതാണ് വാരിസ് പഞ്ചാബ് ദേ എന്ന ഈ സംഘടന.
Post Views: 14