ദില്ലി . കോണ്‍ഗ്രസ് പ്രവ‍ര്‍ത്തക സമിതിയിലേക്കുള്ള സാധ്യതാ പട്ടികയില്‍ ശശി തരൂരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെ തയ്യാറാക്കിയ സാധ്യതാ പട്ടികയിലാണ് ശശി തരൂരിന്റെ പേര് ഇടം പിടിച്ചത്.

പ്രത്യേക ക്ഷണിതാവായെങ്കിലും തരൂരിനെ പ്രവര്‍ത്തക സമിതിയിലേക്ക് എത്തിക്കാനുള്ള സാധ്യതയാണ് അവസാന ഘട്ടത്തില്‍ തെളിയുന്നത് എന്നാണ് സൂചന