മുംബൈ∙ വിഖ്യാത മോഹിനിയാട്ടം, കഥകളി നര്‍ത്തകി കനക് റെലെ(85) മുംബൈയില്‍ അന്തരിച്ചു. മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നളന്ദ നൃത്ത ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറും നളന്ദ നൃത്ത കലാ മഹാവിദ്യാലയത്തിന്റെ സ്ഥാപക പ്രിൻസിപ്പലുമായിരുന്നു. മോഹിനിയാട്ടത്തിന്റെ പ്രൗഢി രാജ്യാന്തര തലത്തില്‍ എത്തിച്ച ഈ നര്‍ത്തകിയെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.

പത്മശ്രീ, കലാരത്‌ന, സംഗീത നാടക അക്കാദമി അവാര്‍ഡ്, ഗുജറാത്ത് സര്‍ക്കാരിന്റെ ഗൗരവ് പുരസ്‌കാര്‍, കേരളത്തില്‍നിന്നുള്ള ഗുരു ഗോപിനാഥ് നാട്യപുരസ്‌കാരം, ചെന്നൈയില്‍നിന്ന് നൃത്തചൂഡാമണി, സാരംഗ്ദേവ് ഫെലോഷിപ്, കേളിയുടെ സുവര്‍ണകങ്കണം അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങളെല്ലാം ഈ നര്‍ത്തകിയുടെ പ്രതിഭയ്ക്കുള്ള അംഗീകാരങ്ങളായി.