അമൃത്സര്‍ . പഞ്ചാബിലെ അമൃത്‌സറിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) ശാഖയില്‍ നിന്ന് ആയുധധാരികളായ രണ്ട് പേര്‍ 22 ലക്ഷം രൂപ കൊള്ളയടിച്ചു.

വ്യാഴാഴ്ചയാണ് സംഭവം. പോലീസ് പറയുന്നതനുസരിച്ച്‌, മുഖം മറച്ച ആയുധധാരിയായ ഒരാള്‍ ബാങ്കില്‍ പ്രവേശിച്ച്‌ കാഷ്യര്‍ക്ക് നേരെ പിസ്റ്റള്‍ ചൂണ്ടി, ഇയാളുടെ കൂട്ടാളി സ്കൂട്ടറില്‍ പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു. സംഭവം നടന്ന് മിനിറ്റുകള്‍ക്കകം പ്രതി രക്ഷപ്പെട്ടതായും പോലീസ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.