ഹൈദരാബാദ് . ഹൈദരാബാദില്‍ മലയാളികായ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഹൈദരാബാദിലെ യശോദ നേഴ്സിംങ് കോളേജിലെ വിദ്യാര്‍ത്ഥികളായ ദിവ്യ, അനുജ, ആദിത്യ, അശ്വിനി എന്നിവരെയാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഓണ്‍ലൈന്‍ വഴി വാങ്ങിയ ചിക്കന്‍ കഴിച്ചതാണ് ഭക്ഷ്യവിഷബാധക്ക് കാരണമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഹൈദരാബാദിലെ മെഹ്ഫ്സില്‍ റസ്റ്റോറന്റില്‍ നിന്നാണ് ഇവര്‍ ചിക്കന്‍ വിഭവം വാങ്ങിയത്. ചിക്കന്‍ കഴിച്ചശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

അതിനിടെ ഭഷ്യവിഷബാധയേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കിയില്ലെന്ന ഗുരുതരമായ ആരോപണവും ഉയര്‍ന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലെന്ന കാരണം പറഞ്ഞ് രണ്ട് കുട്ടികളുടെ ചികിത്സ നിഷേധിച്ചുവെന്നാണ് പരാതി.