
ന്യൂഡല്‍ഹി . ആദായ നികുതി റെയ്ഡിനിടെ ജീവനക്കാരോട് ഇലക്‌ട്രോണിക് ഉപകരണങ്ങളിലെ ഡാറ്റ ഡിലീറ്റ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ബി.ബി.സി. ബി.ബി.സിയിലെ പരിശോധന 50 മണിക്കൂര്‍ കൂടി പിന്നിട്ടു.
നികുതി ഉദ്യോഗസ്ഥരോട് സഹകരിക്കാന്‍ ബി.ബി.സി ജീവനക്കാര്‍ക്ക് നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. റെയ്ഡ് തുടങ്ങിയതിന് ശേഷം രണ്ട് സന്ദേശങ്ങളാണ് ബി.ബി.സി ജീവനക്കാര്‍ക്ക് നല്‍കിയത്. ഡല്‍ഹി, മുംബൈ ഓഫീസുകളിലെ ജീവനക്കാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.
റെയ്ഡ് ജീവനക്കാര്‍ക്ക് മാനസികമായ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ടെങ്കില്‍ കൗണ്‍സിലര്‍മാരെ കാണണമെന്നും ബി.ബി.സി നിര്‍ദേശിച്ചു. ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയതിന് പിന്നാലെ ചില ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു.
Post Views: 22