ചെന്നൈ . തമിഴ്നാട്ടിലെ ബി ജെ പി സംസ്ഥാന പ്രസിഡന്റായിരുന്ന സിപി രാധാകൃഷ്ണന്‍ ജാര്‍ഖണ്ഡിന്റെ പുതിയ ഗവര്‍ണറായി ചുമതലയേല്‍ക്കും. ഇന്ന് രാവിലെയാണ് സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ കെ അണ്ണാമലൈക്ക് സി പി രാധാകൃഷ്ണന്‍ ബി ജെ പിയില്‍ നിന്നും രാജിക്കത്ത് കൈമാറിയത്.

എല്‍ ഗണേശനും തമിഴിസൈ സൗന്ദരരാജനും ശേഷം ഗവര്‍ണറായി നിയമിക്കപ്പെടുന്ന തമിഴ്നാട്ടില്‍ നിന്നുള്ള മൂന്നാമത്തെ ബി.ജെ.പി നേതാവാണ് ശ്രീ രാധാകൃഷ്ണന്‍. കൂടാതെ ബി ജെ പി സംസ്ഥാന പ്രസിഡന്റായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും തമിഴ് പാരമ്പര്യത്തോടും സംസ്‌കാരത്തോടും ജനങ്ങളോടും ഉള്ള സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ജാര്‍ഖണ്ഡിന്റെ പുതിയ ഗവര്‍ണര്‍ എന്ന നിലയില്‍ ഭരണഘടന സംരക്ഷിക്കാന്‍ താന്‍ ഉത്തരവാദിത്വപ്പെട്ടവനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.