അഗർത്തല ∙ ബിജെപിയും സിപിഎം – കോൺഗ്രസ് സഖ്യവും നേരിട്ട് ഏറ്റുമുട്ടുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന്റെ 2023 പ്രചാരണം അവസാനിച്ചു. വോട്ടെടുപ്പ് നാളെ. 60 സീറ്റുകളിൽ 36 സീറ്റ് കഴിഞ്ഞ തവണ നേടിയ ബിജെപിക്ക് ഇത്തവണ സിപിഎം – കോൺഗ്രസ് സഖ്യം കടുത്ത വെല്ലുവിളി ഉയർത്തുന്നു. ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്ടി കഴിഞ്ഞ തവണ 8 സീറ്റ് നേടിയിരുന്നു. കഴിഞ്ഞ തവണ 16 സീറ്റാണ് സിപിഎമ്മിന് ലഭിച്ചത്.