
പ്രധാന സൂചികകള്‍ ഇന്ന് കൂടുതല്‍ സമയവും മെച്ചപ്പെട്ട വ്യാപാരം നടത്തിയെങ്കിലും അവസാനം നഷ്ടത്തിലേക്ക് നീങ്ങിയതോടെ സെന്‍സെക്സ് 0.23 ശതമാനം ഇടിഞ്ഞ് 59605.80ലും നിഫ്റ്റി 0.24 ശതമാനം ഇടിഞ്ഞ് 17511.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.1580 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1862 ഓഹരികള്‍ ഇടിഞ്ഞു. 157 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.ഇന്‍ഡസ് ടവേഴ്സ്, സൊമാറ്റോ, ഇന്ത്യന്‍ ഹോട്ടല്‍സ്, ഗെയില്‍, പോളിക്യാബ് ഇന്ത്യ എന്നിവയാണ് മികച്ച 200 കമ്പനികളില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.
അതേസമയം അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍ എന്നിവയുടെ അദാനി ഓഹരികള്‍ താഴ്ന്നു.മേഖല തിരിച്ചുള്ള സൂചികകളില്‍ നിഫ്റ്റി ബാങ്ക്, നിഫ്റ്റി എഫ്‌എംസിജി, നിഫ്റ്റി മെറ്റല്‍ എന്നീ സൂചികകള്‍ക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. എന്നാല്‍ മറ്റ് മേഖലകള്‍ നഷ്ടത്തിലാണ് അവസാനിച്ചത്.
പബ്ലിക് ലിസ്റ്റ് ചെയ്തിട്ടുള്ള 29 കേരള കമ്പനികളില്‍ 14 എണ്ണം നേട്ടമുണ്ടാക്കി. ഫാക്‌ട്, വെര്‍ടെക്സ് സെക്യൂരിറ്റീസ്, കേരള ആയുര്‍വേദ, വണ്ടര്‍ലാ ഹോളിഡേയ്സ് എന്നിവ നേട്ടത്തിലാണ്.