ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ടെക്നോളജി ഡൽഹി ആർക്കിടെക്റ്റ്, ഫയർ ഓഫീസർ തുടങ്ങി 26 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ നടപടികൾ പുരോഗമിക്കുന്നു, നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 3 ആണ്. കൂടുതൽ അനുബന്ധ വിശദാംശങ്ങൾക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ടെക്നോളജി ഡൽഹിയുടെ ഔദ്യോഗിക സൈറ്റായ https://home.iitd.ac.in/ -ൽ പരിശോധിക്കാവുന്നതാണ്. ഐഐടി ഡൽഹി റിക്രൂട്ട്‌മെന്റ് ഒഴിവുകളുടെ വിശദാംശങ്ങൾ: ആർക്കിടെക്റ്റ്, ഹോർട്ടികൾച്ചർ ഓഫീസർ, ഫയർ ഓഫീസർ, സേഫ്റ്റി ഓഫീസർ, മെഡിക്കൽ ഓഫീസർ (ഡെന്റൽ), ഹിന്ദി ഓഫീസർ, ട്രെയിനിംഗ് & പ്ലേസ്‌മെന്റ് ഓഫീസർ, എന്നീ തസ്തികകളിലേക്ക് 1 ഒഴിവുകൾ വീതമുള്ള 26 ഒഴിവുകൾ നികത്തുന്നതിനാണ് ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുന്നത്. കരിയർ കൗൺസിലർ, സീനിയർ സിസ്റ്റംസ് അനലിസ്റ്റ്, പ്രിൻസിപ്പൽ സിസ്റ്റംസ് അനലിസ്റ്റ്, അസിസ്റ്റന്റ് പ്രോഗ്രാം കോർഡിനേറ്റർ. ഫിസിയോതെറാപ്പിസ്റ്റ്, ജൂനിയർ ഹിന്ദി ട്രാൻസ്ലേഷൻ ഓഫീസർ, പ്രൊഡക്ഷൻ മാനേജർ എന്നീ തസ്തികകളിൽ രണ്ട് ഒഴിവുകൾ വീതമാണ്. നാല് ഒഴിവുകൾ ആപ്ലിക്കേഷൻ അനലിസ്റ്റ് തസ്തികയിലും 5 ഒഴിവുകൾ പ്രൊഡക്ഷൻ അസിസ്റ്റന്റ് തസ്തികയിലുമാണ്.