രാജ്യാന്തര നിലവാരമുള്ള സ്ഥാപനങ്ങളിൽ ഹോട്ടൽ മാനേജ്മെന്റ് പ്രോഗ്രാമുകൾ പഠിക്കൻ അവസരമൊരുക്കുന്ന പ്രവേശന പരീക്ഷയാണ് നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (എൻ.സി.എച്ച്.എം.ജെ.ഇ.ഇ. -2023).പ്രധാനമായും ബി.എസ് സി. ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ പ്രോഗ്രാമിലേക്കാണ് പ്രവേശനം. ഈ വർഷത്തെ ജെ.ഇ.ഇ. പരീക്ഷ മേയ് 14ന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജി (എൻ.സി.എച്ച്.എം. ആൻഡ് സി.ടി.) അഫിലിയേഷനുള്ള രാജ്യത്തെ സർക്കാർ / സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന മൂന്നുവർഷ ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനി സ്ട്രേഷൻ (ബി.എസ് സി.) പ്രോഗ്രാമിലേക്കാണ് പ്രവേശനം ലഭിക്കുക. നാലാം വർഷം പഠിക്കാനും ഓണേഴ്സ് ബിരുദം നേടാനും അവസരമുണ്ടാകും
അപേക്ഷാ /പരീക്ഷാ ക്രമം
നാഷണൽ ടെസ്റ്റിങ് ഏജൻസി ക്കാണ് (എൻ.ടി.എ.), എൻ.സി.എച്ച്.എം. ജെ.ഇ.ഇ.യുടെ പരീക്ഷാ ചുമതല.മേയ് 14- ന് , രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളിൽ കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ നടക്കും. എൻ.ടി.എ. വെബ് സൈറ്റ് മുഖാന്തിരം,ഏപ്രിൽ 27-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷ നൽകാം.രാജ്യത്താകമാനമുള്ള കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്കും വിവിധ സംസ്ഥാന സർക്കാരുകൾക്കു കീഴിലുള്ള സ്ഥാപനങ്ങളിലേക്കും ഒരു പൊതുമേഖലാസ്ഥാപനത്തിലേക്കും വിവിധ സംസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന സ്വകാര്യസ്ഥാപനങ്ങളിലേക്കുമുൾപ്പടെ 11,965 സീറ്റുകളിലേക്കാണ് ,പ്രവേശനം.
ആർക്കൊക്കെ അപേക്ഷിക്കാം
ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച്, പ്ളസ് ടു / തത്തുല്യ
യോഗ്യതയുള്ളവർക്കാണ് , അപേക്ഷിക്കാനവസരം. ഈ അധ്യയന വർഷത്തിൽ (2022 – 23 ) യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർക്ക് നിശ്ചിത
പ്രായപരിധി, നിഷ്ക്കർഷിച്ചിട്ടില്ല.
