തെന്നിന്ത്യയിൽ മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ് ‘കാന്താര’. ചിത്രത്തിലെ ‘വരാഹരൂപം’ എന്ന ഗാനത്തിന് തൈക്കുടം ബ്രിഡ്ജിൻ്റെ ‘നവരസ’ എന്ന ഗാനവുമായി സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് തൈക്കുടം ബ്രിഡ്ജ് കേസ് നൽകിയത്. കാന്താരയുടെ പ്രദര്‍ശനം താല്‍ക്കാലികമായി വിലക്കി കേരള ഹൈക്കോടതി. പകര്‍പ്പവകാശ നിയമം ലംഘിച്ചെന്ന് കാട്ടിയാണ് ചിത്രത്തിന്റെ പ്രദര്‍ശനം ഹൈക്കോടതി താല്‍ക്കാലികമായി വിലക്കിയത്. ഇതേത്തുടര്‍ന്ന് നല്‍കിയ കേസിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. കേസിൽ പ്രതികളായ സംവിധയകാൻ നിര്‍മ്മാതാക്കള്‍ എന്നിവർ അന്വേഷണത്തിനായി ഹാജരാകണമെന്നും ഹൈക്കോടതി പറഞ്ഞു.