കോട്ടയം: കോട്ടയം കറുകച്ചാൽ ഉമ്പിടി സ്വദേശി കുട്ടിയാനിക്കൽ ബിനു (36) വെട്ടേറ്റു മരിച്ചു. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം.
ദേഹമാസകലം മുറിവേറ്റ ബിനുവിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച പുലർച്ചെ മരിച്ചു.വിഷ്ണുവും സെബാസ്റ്റ്യനും പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.വിവാഹം ക്ഷണിക്കാത്തതിന് ബിനു സെബാസ്റ്റ്യന്റെ വീടിന് നേരെ കല്ലെറിഞ്ഞു.വിഷ്ണുവിനെയും ഭാര്യയും ഭീഷണിപ്പെടുത്തി.ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്