
കലാധരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഗ്രാനി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ഒരു കുട്ടിയും മുത്തശ്ശിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ബാലതാരങ്ങളായ നിവിന്‍, പാര്‍വ്വതി, ശോഭാ മോഹന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാത്തോ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രഞ്ജി പണിക്കര്‍, ബിജു പപ്പന്‍, ജയകൃഷ്ണന്‍, തോമസ് കെ. ജോസഫ്, ലീനാ നായര്‍, ശ്രയ, തിരുമല രാമചന്ദന്‍, ഗായത്രി സുബ്രഹ്മണ്യം, സുരേഷ് ബാബു എന്നിവരും ചിത്രത്തിലുണ്ട്.
Post Views: 13