
ഭക്ഷ്യസുരക്ഷ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡിന് ഹോട്ടല്‍ ജീവനക്കാര്‍ക്ക് രണ്ടാഴ്‌ച കൂടി സാവകാശം അനുവദിച്ച് സർക്കാർ ഉത്തരവ്. ഫെബ്രുവരി 28 ആണ് ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ ഉള്ള അവസാന തീയതി. ഇതിനുശേഷം മാര്‍ച്ച് ഒന്നുമുതല്‍ തുടർ പരിശോധനയുണ്ടാകുമെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. സംസഥാനത്തെ ഹോട്ടൽ ജീവനക്കാർക്ക് ഹെല്‍ത്ത് കാര്‍ഡിന് രണ്ടാഴ്‌ച കൂടി സാവകാശം അനുവദിച്ച് സർക്കാർ. ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനത്തോളം ജീവനക്കാർ ഹെൽത്ത് കാർഡ് എടുത്തു എന്ന് ആണ് ഭക്ഷ്യ സുരക്ഷ വകുപ്പ് വിലയിരുത്തുന്നത്. ബാക്കി 40 ശതമാനം പേർക്ക് കൂടി ഹെൽത്ത് കാർഡ് എടുക്കാനുള്ള സാവകാശം പരിഗണിച്ചാണ് ഈ മാസം 28 അനുവദിച്ചിരിക്കുന്നത്. ഭക്ഷണം പാകം ചെയ്യുന്നവർക്കും വിതരണം ചെയ്യുന്നവർക്കും വിൽപന നടത്തുന്നവർക്കും എല്ലാ ജീവനക്കാർക്കും ഹെൽത്ത് കാർഡ് നിർബദ്ധമാക്കിയിരിക്കുകയാണ്.
Post Views: 27