നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 30 ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്.റിയാദില്‍ നിന്ന് എത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. സാനിറ്ററി നാപ്കിനില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിക്കവെയാണ് 582.64 ഗ്രാം സ്വര്‍ണവുമായി ഇയാള്‍ പിടിയിലായത്.തിരുവനന്തപുരത്ത് സ്വര്‍ണ്ണക്കടത്ത് നടത്തിയ 11 പേര്‍ കഴിഞ്ഞ ദിവസം കസ്റ്റഡിയിലായിരുന്നു. പേട്ട പൊലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ദുബായിയില്‍ നിന്ന് വന്ന മുഹമ്മദ് ഷമീമാണ് സ്വര്‍ണം കടത്തിയത്. ഈ സ്വര്‍ണം മറ്റൊരു സംഘത്തിന് മറിച്ചു നല്‍കുകയായിരുന്നു. സ്വര്‍ണം ഏറ്റുവാങ്ങാന്‍ എത്തിയവരുമായി തര്‍ക്കമുണ്ടായതോടെയാണ് പൊലീസ് വിവരം അറിഞ്ഞത്.