സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവില ഇടിഞ്ഞിരുന്നു.160 രൂപയുടെ ഇടിവാണ് രണ്ട് ദിവസംകൊണ്ട് ഉണ്ടായത്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 41,920 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ 10 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 5240 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഇന്നലെ കുറഞ്ഞു. 5 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 4325 രൂപയാണ്.