പാചക വാതക വില കുത്തനെ കൂട്ടി. ഗാര്‍ഹിക സിലണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചു. വാണിജ്യ സിലണ്ടറിന് 351 രൂപയും കൂട്ടി.ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 2119.50 ആണ് വില. ഇതോടെ 1061 രൂപയായിരുന്ന ഗാര്‍ഹിക സിലിണ്ടറിന് 1110 രൂപയായി.വാണിജ്യ സിലിണ്ടറിന് 2124 രൂപയും നല്‍കണം. 1773 രൂപയായിരുന്നു പഴയ വില.ജനുവരി 1നാണ് എല്‍പിജി സിലിണ്ടര്‍ വില കൂട്ടിയത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ 25 രൂപയുടെ വര്‍ധനവാണ് അന്നുണ്ടായത്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ അന്ന് മാറ്റം വരുത്തിയിരുന്നില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്ത് പാചക വാതക വില കുതിച്ചുയരുകയാണ്.

2014 മുതല്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വില 410 രൂപയില്‍ നിന്ന് 1000 രൂപയായി ഉയര്‍ന്നു. ഇന്ധനവിലയിലെ ദ്രുതഗതിയിലുള്ള കുതിച്ചുചാട്ടത്തിനൊപ്പം അവശ്യസാധനങ്ങളുടെ നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഇന്ധന വില വര്‍ധനയെ കുറിച്ച്‌ ചോദ്യം ചെയ്യുമ്പോൾ ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വിലയാണ് കാരണമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.