ഇറച്ചിക്കടയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 250 കിലോയിലേറെ പഴകിയ ഇറച്ചി ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തു.

ചിറ്റാറ്റുകര കവലയിലെ ഇറച്ചിക്കടയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 250 കിലോയിലേറെ പഴകിയ ഇറച്ചി ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തു.ദിവസങ്ങളോളം പഴക്കമുള്ള പോത്ത്, കാള എന്നിവയുടെ മാംസമാണ് പിടിച്ചെടുത്തത്.പറവൂര്‍-മൂത്തകുന്നം റോഡില്‍ പറവൂര്‍ പാലത്തിനു സമീപം ഇറച്ചിക്കട നടത്തിവരുന്ന കാഞ്ഞിരപ്പറമ്ബില്‍ നൗഫലിന്റെ കടയില്‍നിന്നാണ് പഴകിയ മാംസം പിടിച്ചെടുത്തത്‌ഇറച്ചിക്ക് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് കടക്കാരന്‍ തന്നെ സമ്മതിച്ചതായി അധികൃതര്‍ പറഞ്ഞു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചുവന്ന കട അധികൃതര്‍ പൂട്ടിച്ചു.