സൗജന്യ സിനിമ ടിക്കറ്റാണ് ഫ്ലിപ്കാർട്ടിന്റെ ഓഫർ. പക്ഷേ ടിക്കറ്റ് വേണമെങ്കിൽ 800 രൂപയുടെ പർച്ചേസുകൾ നടത്തണം. ഷാരൂഖ് ഖാന്റെ പത്താൻ സിനിമയ്ക്കുള്ള ടിക്കറ്റാണ് ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നത്. ഫ്ലിപ്പ്കാർട്ടിൽ നിന്ന് സൗജന്യ ടിക്കറ്റുകൾ ലഭിക്കണമെങ്കിൽ വ്യക്തിഗത പരിചരണം, സൗന്ദര്യ സംരക്ഷണം, അല്ലെങ്കിൽ 800 രൂപ വിലയുള്ള ചോക്ലേറ്റുകൾ എന്നിവയിൽ ഏതെങ്കിലും വാങ്ങേണ്ടിവരും. സൗജന്യ ടിക്കറ്റിന് യോഗ്യത നേടുന്നതിനായി ഉപയോക്താക്കൾ 800 രൂപ ചെലവഴിക്കേണ്ടിവരുമെന്നത് ഓർത്തിരിക്കേണ്ടത് പ്രധാനമാണ്. സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഉപയോക്താക്കൾക്ക് തിങ്കൾ മുതൽ വ്യാഴം വരെയുള്ള എല്ലാ ഷോകൾക്കും വെള്ളി മുതൽ ഞായർ വരെയുള്ള പ്രഭാത ഷോകൾക്കുമുള്ള ടിക്കറ്റ് ലഭിക്കും. 18 വയസ്സിന് മുകളിൽ പ്രായമുള്ള ഉപയോക്താക്കൾക്കാണ് ഓഫർ. കൂടാതെ ഫ്ലിപ്പ്കാർട്ടിൽ അക്കൗണ്ട് ഉണ്ടായിരിക്കുകയും വേണം. ഓഫർ പേജ് ഇതിനകം ഫ്ലിപ്പ്കാർട്ടിൽ ലൈവായിട്ടുണ്ട്. ഫെബ്രുവരി 14 ന് രാത്രി 11:59 ന് ഓഫര്‌ അവസാനിക്കുമെന്ന് വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിങ്ങൾക്ക് ഏപ്രിൽ 30 വരെ കൂപ്പൺ ഉപയോഗിക്കാനാകും.