കണ്ണൂർ പോലീസ് സ്‌റ്റേഷൻ പരിസരത്തുണ്ടായ തീപിടിത്തത്തിൽ മൂന്ന് വാഹനങ്ങൾ കത്തിനശിച്ചു

കണ്ണൂർ: വളപട്ടണം പോലീസ് സ്റ്റേഷൻ വളപ്പിൽ തീപിടിത്തം. തീപിടിത്തത്തിൽ മൂന്ന് വാഹനങ്ങൾ കത്തിനശിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഒരു കാറും ജീപ്പും ഇരുചക്രവാഹനവും കത്തി നശിച്ചു. പല കേസുകളിലും പിടികൂടിയ വാഹനങ്ങൾ കത്തിച്ചിട്ടുണ്ട്. തളിപ്പറമ്പിൽ നിന്ന് ഫയർഫോഴ്‌സ് എത്തി പുലർച്ചെ നാലോടെ തീയണച്ചു

അതിനിടെ, തീപിടിത്തത്തിൽ ഗൂഢാലോചനയുണ്ടെന്ന് പോലീസ് സംശയിക്കുന്നു. പോക്‌സോ കേസിലെ പ്രതി ചാണ്ടി ഷമീം തിങ്കളാഴ്ച പോലീസ് സ്‌റ്റേഷനിലെത്തി ബഹളമുണ്ടാക്കി. പോലീസ് കേസെടുത്തതിനെ തുടർന്ന് ഇയാൾ ബഹളമുണ്ടാക്കുകയും ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യുകയും ചെയ്തു. ഈ സംഭവത്തിന് പ്രതികാരമായി ഇയാളും കൂട്ടാളികളും ചേർന്ന് തീയിട്ടതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.