വരാപ്പുഴയിലെ പടക്ക നിർമാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിക്കുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.പരിക്കേറ്റവരിൽ കുട്ടികളുമുണ്ട്.
തീപിടുത്തത്തിന് പിന്നാലെ സ്‌ഫോടനങ്ങളും ഉണ്ടായി. പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
വൈകിട്ട് നാലോടെയാണ് സ്ഫോടനം ഉണ്ടായത്. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി.
സ്‌ഫോടനത്തിന്റെ പ്രകമ്പനം കിലോമീറ്ററുകൾ വരെ അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. പ്രദേശത്തെ വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു. ഇതിൽ ചിലർക്ക് പരിക്കേറ്റു.
ഉൽപ്പാദന യൂണിറ്റിന്റെ കെട്ടിടം പൂർണമായും തകർന്നു.