കൊല്ലം: എംഡിഎംഎയുമായി എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കൊല്ലം അഞ്ചലിൽ നിന്നാണ് എക്സൈസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്നുപേരെ പിടികൂടിയത്. കിളിമാനൂർ എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥനായ കോട്ടുക്കൽ സ്വദേശി അഖിൽ ആണ് അറസ്റ്റിലായത്. അഖിലിന്റെ സുഹൃത്തുക്കളായ താഴമേൽ സ്വദേശി ഫൈസൽ, ഏരൂർ സ്വദേശി അൽസാബിത്ത് എന്നിവരാണ് അറസ്റ്റിലായത്.

ഇവരിൽ നിന്ന് 20 ഗ്രാം എംഡിഎംഎയും 58 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. അഞ്ചലിൽ മുറി വാടകയ്‌ക്കെടുത്ത് ആറുമാസമായി ഇവർ സാധനങ്ങൾ വിൽപന നടത്തിവരികയായിരുന്നു. കൊട്ടാരക്കര റൂറൽ പോലീസിന്റെ DANSAF സംഘവും അഞ്ചൽ പോലീസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.