ആഗോള ശതകോടീശ്വര പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി ഇലോണ്‍ മസ്ക്. 18,700 കോടി ഡോളര്‍ ആസ്തിയുമായി ബ്ലൂംബെര്‍ഗ് പട്ടികയില്‍ ഒന്നാമതെത്തിയ മസ്ക്കിന് 2023ല്‍ ഇതുവരെ സമ്പത്തിൽ 5,000 കോടി ഡോളറിന്‍്റെ വര്‍ധനയുണ്ടായി.18,500 കോടി ഡോളര്‍ ആസ്തിയുള്ള ഫ്രഞ്ച് വ്യവസായി ബെര്‍ണാഡ് അര്‍നോയെയാണ് മസ്ക് മറികടന്നത്. ആമസോണിന്‍റെ ജെഫ് ബിസോസ് 11700 കോടി ഡോളര്‍ ആസ്തിയുമായി മൂന്നാം സ്ഥാനത്താണ്.ടെസ്ലയുടെ ഓഹരി വില വര്‍ദ്ധിച്ചതിനാലാണ് മസ്കിന്‍റെ ആസ്തി വര്‍ദ്ധിച്ചത്. നിലവില്‍ ടെസ്ലയില്‍ മസ്കിന് 13 ശതമാനം ഓഹരിയുണ്ട്. 2022 ല്‍ മസ്ക് കൂടുതല്‍ കാലം പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു. ഒക്ടോബറില്‍ സോഷ്യല്‍ മീഡിയ കമ്പനിയായ ട്വിറ്ററിനെ ടെസ്ല ഏറ്റെടുത്തപ്പോള്‍, ടെസ്ലയുടെ ഓഹരി വിലയിലെ ഇടിവ് മസ്കിന് ഒന്നാം സ്ഥാനം നഷ്ടപ്പെടാന്‍ കാരണമായി. ഒക്ടോബര്‍ മുതല്‍ ബെര്‍ണാഡ് അര്‍നോയായിരുന്നു പട്ടികയില്‍ ഒന്നാമത്.8110 കോടി ഡോളര്‍ (6.72 ലക്ഷം കോടി രൂപ) ആസ്തിയുമായി ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനി പത്താം സ്ഥാനത്താണ്. നേരത്തെ രണ്ടാം സ്ഥാനത്തായിരുന്ന ഗൗതം അദാനി 3770 കോടി ഡോളര്‍ (3.12 ലക്ഷം കോടി രൂപ) ആസ്തിയോടെ 32-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അദാനിയുടെ ആസ്തിയില്‍ ഈ വര്‍ഷം 8280 കോടി ഡോളറിന്‍്റെ (6.86 ലക്ഷം കോടി രൂപ) കുറവുണ്ടായി.