
വിശാല്‍ നായകനായി ഇപ്പോള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ചിത്രം ‘മാര്‍ക്ക് ആന്റണി’ യുടെ ലൊക്കേഷനില്‍ വലിയൊരു അപകടം തലനാരിഴയ്‍ക്ക് ഒഴിവായതിന്റെ ആശ്വാസത്തിലാണ് ആരാധകര്‍. ചിത്രത്തിന്റെ നിര്‍ണായകമായ ഒരു രംഗത്തിന്റെ ചിത്രീകരണത്തിനിടെ നിയന്ത്രണംവിട്ട ലോറി സെറ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പിന്നീട് അറിയിച്ചു. പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടതിന് ദൈവത്തിന് നന്ദി പറഞ്ഞു വിശാൽ. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി ചിത്രീകരിക്കുന്ന മാര്‍ക്ക് ആന്റണിയില്‍ എസ് ജെ സൂര്യ, സുനില്‍ എന്നിവരും അഭിനയിക്കുന്നു. അഭിനന്ദൻ രാമാനുജൻ ആണ് ‘മാര്‍ക്ക് ആന്റണി’യുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
Post Views: 16