ബ്യൂട്ടിപാർലറിന്റെ മറവിൽ വിൽപനയ്ക്കായി എൽഎസ്ഡി സ്റ്റാമ്പ് കൈവശം വച്ച കേസിലാണ് മധ്യവ്യാസ്കയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. കോട്ടശ്ശേരി നായരങ്ങാടിയിലെ ഷീല സണ്ണി(51)യെയാണ് ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഓഫീസിലെ എസ്.ഐ. കെ.എസ്.സതീശനും സംഘവുമാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 12 സ്റ്റാമ്പുകളും ഇവർ സഞ്ചരിച്ച സ്കൂട്ടറും പിടിച്ചെടുത്തു
ടൗൺ ഹാളിന് സമീപം ഷീ സ്റ്റൈൽ ബ്യൂട്ടി പാർലർ നടത്തിവരികയായിരുന്നു ഇവർ. സ്‌കൂട്ടറിൽ നിന്നിറങ്ങി ബാഗിൽ ലഹരി വസ്തുക്കളുമായി ബ്യൂട്ടിപാർലറിലേക്ക് പോകുന്നതിനിടെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഒരു സ്റ്റാമ്പ്  5000 രൂപ വിലവരുമെന്ന് എക്സൈസ് അറിയിച്ചു.
രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇവർക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്നയാളെ കുറിച്ച് സൂചന ലഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. പ്രിവൻഷൻ ഓഫീസർ ജയദേവൻ, വനിതാ എക്സൈസ് ഓഫീസർമാരായ രജിത, സിജി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.