2013ലാണ് ദൃശ്യം മലയാളത്തിൽ ആദ്യമായി റിലീസ് ചെയ്തത്. ജീത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്തത്. ജോർജുകുട്ടിയുടെയും സന്തുഷ്ട കുടുംബത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. മോഹൻലാൽ പ്രധാന കഥാപാത്രം ആയ ഈ ചിത്രത്തിന്റെ ഹിന്ദിയിൽ ചെയ്തത് അജയ് ദേവ്ഗൺ ആണ്. അഭിഷേക് പഥക് സംവിധാനം ചെയ്ത് ഈ ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയവും എല്ലാ കോണുകളിൽ നിന്നും നിരൂപക പ്രശംസയും നേടിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ദൃശ്യം 2 എന്ന ചിത്രം എല്ലാ ഇന്ത്യൻ ഇതര ഭാഷകളിലും അതായത് ഇംഗ്ലീഷ് ഉൾപ്പെടെ എല്ലാ വിദേശ ഭാഷകളിലും റീമേക്ക് ചെയ്യാൻ ആണ് തീരുമാനം. കൂടാതെ കൊറിയൻ, ജപ്പാൻ, ഹോളിവുഡ് എന്നിവിടങ്ങളിൽ ചിത്രം നിർമ്മിക്കാനുള്ള ചർച്ചകളിലാണ് ഇപ്പോൾ. ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും റീമേക്ക് ചെയ്തു. ദൃശ്യം 2 എന്ന ചിത്രം ലോകമെമ്പാടും ബോക്‌സ് ഓഫീസിൽ 300 കോടി നേടി.