ആഗോള മാധ്യമ ഭീമനായ ഡിസ്‌നി കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏഴായിരം ജീവനക്കാരെ കുറയ്ക്കാനാണ് നീക്കം.മാധ്യമ മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്തുള്ള ചെലവു ചുരുക്കലിന്റെ ഭാഗമാണിത്.ഒക്ടോബര്‍ ഒന്നു വരെയുള്ള കണക്ക് അനുസരിച്ച്‌ ഡിസ്‌നിക്ക് 2,20,000 ജീവനക്കാരാണ് ഉള്ളത്. ഇതില്‍ 1,66,000ഉം യുഎസിലാണ്. യുഎസില്‍ മാത്രമാണ് പിരിച്ചുവിടല്‍ എന്നു വ്യക്തമല്ല. ആഗോളതലത്തിലെ ആകെ തൊഴില്‍ സേനയുടെ മൂന്നു ശതമാനമാണ് കുറയ്ക്കുന്നത്.പ്രതിസന്ധി അതിജീവിക്കാന്‍ ചെലവു ചുരുക്കല്‍ അനിവാര്യമാണെന്ന് ഡിസ്‌നി സിഇഒ ബോബ് ഐഗര്‍ പറഞ്ഞു.