ധാരാളം തൊഴിൽസാധ്യതയുള്ള ഡിജിറ്റൽ മാർക്കറ്റിങ്, ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിജിറ്റൽ ഡിസൈൻ തുടങ്ങിയ ആധുനിക തൊഴിൽനൈപുണികളിൽ സൗജന്യപരിശീലനം നേടാൻ പട്ടികവർഗ യുവതീയുവാക്കൾക്ക് അവസരം. പരിശീലനം പൂർത്തിയാക്കുന്ന മുഴുവൻ പേർക്കും തൊഴിൽ ലഭ്യമാക്കും. പ്ലസ് ടു പാസായ പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. പ്രായപരിധി 18 – 26 വയസ്. അപേക്ഷിക്കേണ്ട അവസാനതീയതി ഫെബ്രുവരി 15. കേന്ദ്ര-സംസ്ഥാനസർക്കാരുകളുടെ വിവിധ ഏജൻസികളുടെ അംഗീകാരമുള്ള അക്കാദമി ഓഫ് മീഡിയ ഡിസൈൻ എന്ന സ്ഥാപനത്തിൻ്റെ പാലക്കാട് ക്യാമ്പസിലാണു പരിശീലനം.