ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സ് റിലീസിനൊരുങ്ങുകയാണ് . ധ്യാന്‍ ശ്രീനിവാസന്‍, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ടീസര്‍ ഇന്ന് വൈകുന്നേരം ഏഴുമണിക്ക് പുറത്തുവരും. അജു വര്‍ഗീസ്,സിദ്ദിഖ്,ധര്‍മ്മജന്‍, ഇടവേള ബാബു, സോഹന്‍ സീനുലാല്‍, മേജര്‍ രവി, അഹമ്മദ് സിദ്ദിഖ്, ജോണി ആന്റണി, രമേശ് പിഷാരടി, ലെന, സരയൂ നീനാ കുറുപ്പ് എന്നീ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.റോയല്‍ ബഞ്ചാ എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അഹമ്മദ് റുബിന്‍ സലിം, അനു ജൂബി ജയിംസ്, നഹാസ് എം. ഹസന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.