കോഴിക്കോട് . കൊയിലാണ്ടിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. 42 വയസുള്ള ലേഖയാണ് മരിച്ചത്. സംഭവ ശേഷം ഭര്‍ത്താവ് രവീന്ദ്രന്‍ പോലീസ്‌ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നെന്ന് രവീന്ദ്രന്‍ പോലീസിൽ മൊഴി നല്‍കി.

വിവരമറിഞ്ഞ് വീട്ടിലെത്തിയ പോലീസ് മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകുമെന്നും പോലീസ് പറഞ്ഞു.

കൊല നടത്താന്‍ പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതും പോലീസ് അന്വേഷിച്ചു വരികയാണ്. എന്നാല്‍ താന്‍ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പോലീസ് അറിയിച്ചു.