വെള്ളരിക്കുണ്ട് . പ്രണയം നടിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബന്ധുവായ യുവാവിനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. പോലീസ് സ്റ്റേഷന്‍ പരിധിയിലെ 16 കാരിയെയാണ് യുവാവ് പീഡിപ്പിച്ചത്.

ഗൃഹസന്ദര്‍ശനത്തിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പ്രദേശത്തെ ആശാ വര്‍ക്കര്‍ ആണ് ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്. തുടര്‍ന്ന് വിവരം പോലീസിന് കൈമാറുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം പോലീസ് 22 കാരനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.