കൊച്ചി . കൊച്ചി നഗരമധ്യത്തിൽ യുവാവ് കുത്തേറ്റു മരിച്ച നിലയിൽ. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ കുത്തേറ്റ പാടുകളുണ്ടെന്നും ഇത് കൊലപാതകമാണെന്നുമാണ് പോലീസിന്റെ നിഗമനം. കുത്തേറ്റു മരിച്ച യുവാവ് പാലക്കാട് സ്വദേശിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു.