
97 ദിവസങ്ങൾക്ക് ശേഷം ഇന്ത്യയിൽ വീണ്ടും പുതിയ കോവിഡ് കേസുകൾ. . 334 കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. പുതുതായി മൂന്ന് മരണങ്ങൾ ഉൾപ്പെടെ ആകെ 5,30,775 മരണങ്ങളാണ് കോവിഡ് മൂലം ഇന്ത്യയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ നടന്ന രണ്ട് മരണവും കേരളത്തിൽ ഒരു മരണവും ഉൾപ്പെടെയാണ് പുതിയ മൂന്ന് മരണങ്ങൾ. രോഗം ഭേദമാകുന്നതിന്റെ നിരക്ക് 98.80 ശതമാനമാണ്. ഇതുവരെ രോഗം ഭേദമായവർ 4,41,54,035 പേരാണ്. അതേസമയം, രോഗത്തിന്റെ മരണ നിരക്ക് 1.94 ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു. രാജ്യത്ത് ആകമാനം 220.63 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
Post Views: 31