
അടുത്ത തിങ്കളാഴ്ച മുതൽ സിംഗപ്പൂർ എല്ലാ കോവിഡ് 19 അതിർത്തി സുരക്ഷ നടപടികളും ഒഴിവാക്കും. രാജ്യം അതിന്റെ രോഗ മുന്നറിയിപ്പ് ഏറ്റവും താഴ്ന്ന നിലയിലേക്ക് മറ്റും . തിങ്കളാഴ്ച മുതൽ പ്രാദേശിക പൊതുഗതാഗതത്തിലും ചില ഹെൽത്ത് കെയർ, റെസിഡൻഷ്യൽ കെയർ ക്രമീകരണങ്ങളിലും മുഖംമൂടികൾ നിർബന്ധമല്ല. വാക്സിൻ എടുക്കാത്ത സന്ദർശകർക്ക് ഇനി കോവിഡ്-19 യാത്ര ഇൻഷുറൻസ് വാങ്ങേണ്ടതില്ല. എന്നിരുന്നാലും, ആശങ്ക ഉണ്ടായാൽ നിയന്ത്രണങ്ങൾ വീണ്ടും കൊണ്ടുവരാൻ സിംഗപ്പൂർ തയ്യാറാണെന്ന് റിപ്പോർട്ട് ചെയ്തു. സിംഗപ്പൂർ നിവാസികൾ ഉൾപ്പെടെയുള്ള എല്ലാ യാത്രക്കാരും രാജ്യത്ത് പ്രവേശിക്കുമ്പോൾ എസ്ജി അറൈവൽ കാർഡ് ഇ-സേവനം വഴി ആരോഗ്യ പ്രഖ്യാപനം സമർപ്പിക്കേണ്ടതുണ്ട്. മൂന്ന് വർഷം മുമ്പാണ് സിംഗപ്പൂർ ആദ്യമായി, 2020 ഫെബ്രുവരി 7 ന് ഡോർസ്കോൺ ലെവൽ ഓറഞ്ചിലേക്ക് ഉയർത്തുകയും 2020 ഏപ്രിലിൽ മാസ്ക് ധരിക്കുന്നതിനുള്ള നിയമം നടപ്പിലാക്കുകയും ചെയ്തത്.