
അപസ്മാരം ബാധിച്ച കുട്ടികൾക്ക് ചികിത്സ ഉറപ്പാക്കുന്ന പീഡിയാട്രിക് എപ്പിലിപ്സി സെന്ററിന് തുടക്കം കുറിച്ച് ആസ്റ്റർ മെഡ്‌സിറ്റി. അത്യാധുനിക ചികിത്സാരീതികൾ, രോഗനിർണയ സേവനങ്ങൾ, അപസ്മാര ശസ്ത്രക്രിയകൾ തുടങ്ങിയ സേവനങ്ങൾ ലഭ്യമാകും. അപസ്മാരബാധിതരായ കുട്ടികൾ അവരുടെ ജീവതത്തിൽ ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നത് കൊണ്ട് അവർക്ക് സമഗ്രമായ പരിചരണങ്ങൾ നൽകി മെച്ചപ്പെടുത്തുകയെന്നതാണ് പീഡിയാട്രിക് എപ്പിലിപ്സി സെന്റർ ലഷ്യമിടുന്നത്. കേന്ദ്രത്തിന്റെ അത്യാധുനിക സൗകര്യങ്ങളും ഉയർന്ന പരിശീലനം ലഭിച്ച ശസ്ത്രക്രിയാ വിദഗ്ധരും അപസ്മാരം ബാധിച്ച കുട്ടികൾക്ക് സുരക്ഷിതവും ഫലപ്രദവുമായ ചികിത്സ ഉറപ്പാക്കുന്നു. രോഗികൾക്ക് മികച്ച ചികിത്സ നൽകാൻ അത്യാധുനിക സാങ്കേതികവിദ്യയുടെ പിൻബലത്തോടെയുള്ള സേവനങ്ങൾ പീഡിയാട്രിക്ക് എപ്പിലിപ്സി സെന്റർ മുഖേന ഉറപ്പ് വരുത്തും എന്ന് ആസ്റ്റർ ഹോസ്പ്പിറ്റൽസ് കേരള-തമിഴ്നാട് റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു.