വാതുവെപ്പ്, ചൂതാട്ടം, അനധികൃത വായ്പാ സേവനങ്ങൾ എന്നിവയിൽ ഏർപ്പെട്ടതിന് ചൈനക്കാർ ഉൾപ്പെടെ വിദേശ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്ന 232 ആപ്പുകൾ സർക്കാർ ബ്ലോക്ക് ചെയ്തതായി ഒരു ഔദ്യോഗിക റിപ്പോർട്ട് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിച്ച് ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം (MeitY) ഈ ആപ്പുകൾ ബ്ലോക്ക് ചെയ്യാൻ ഉത്തരവുകൾ പുറപ്പെടുവിച്ചു. വാതുവെപ്പ്, ചൂതാട്ടം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയിൽ ഏർപ്പെട്ടിരുന്ന 138 ആപ്പുകൾ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവ് ഇന്നലെ വൈകുന്നേരമാണ് പുറപ്പെടുവിച്ചത്. പ്രത്യേകമായി, അനധികൃത വായ്പാ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന […]
ടെക് രംഗത്തെ തുണച്ച് ബജറ്റ്: ഫോണുകള്‍ക്കും ടിവികള്‍ക്കും വില കുറയും
സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട മേഖലകള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയാണ് 2023 ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്.ടെക്നോളജി രംഗത്തെ പരിപോഷിപ്പിക്കാനും ഭാവി സാങ്കേതികവിദ്യകള്‍ക്ക് മുതല്‍കൂട്ടാകാനും സാധിക്കുന്ന വിധത്തിലുള്ള നയങ്ങളാണ് ബജറ്റില്‍ ഉണ്ടായിരുന്നത്. ടിവി, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വില കുറയുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇലക്ട്രോണിക്സ് സാധനങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ കുറയ്ക്കുന്ന സാഹചര്യത്തിലാണ് വില കുറയുന്നത്. ഉത്പന്നങ്ങളുടെയും അസംസ്കൃതവസ്തുക്കളുടെയും വിലയിലുള്ള കുറവ് ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ വിലയെ ബാധിച്ചേക്കും.മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയും.ഇത്തവണത്തെ ബജറ്റിലെ ശ്രദ്ധേയമായ കാര്യം മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തിനുള്ള ചില […]
ആകാശ സീമ കടന്ന ആദ്യ ഇന്ത്യൻ വനിത: കൽപനാ ചൗളയുടെ ഓർമകൾക്ക് 20 വയസ്
ബഹിരാകാശ പര്യവേഷണ രംഗത്ത് ഇന്ത്യയുടെ അഭിമാനമായിരുന്ന കല്പനാ ചൗളയുടെ ഓര്‍മകള്‍ക്ക് ഇന്ന് ഇരുപത് വയസ്. കല്പനയടക്കം ഏഴ് ബഹിരാകാശ യാത്രികർക്കാണ് 2003ലെ കൊളംബിയ ദുരന്തത്തില്‍ ജീവന് നഷ്ടമായത്. ദൗത്യത്തിന് ശേഷം ഭൂമിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ലോകം നടുങ്ങിയ ആ പൊട്ടിത്തെറി.ബഹിരാകാശയാത്രകൾ അപകടം പിടിച്ചതാണെന്നും ഓരോ യാത്രയും അവസാനത്തേതാകാൻ സാധ്യതയുണ്ടെന്നും ലോകം ഒരുവട്ടം കൂടി തിരിച്ചറിഞ്ഞ കറുത്ത പകലായിരുന്നു അത്. റിക് ഹസ്ബന്റ്, വില്യം മക്കൂൽ, മൈക്കൽ ആന്റേർസൺ, കൽപന ചൗള, ഡേവിഡ് ബ്രൗൺ, ലോറൽ ക്ലാർക്, ഇലൻ രമോൻ […]
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി ശബരിമലയിലെ ചില്ലറയെണ്ണും
ശബരിമല(Sabarimala)യില്‍ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് 351 കോടിയുടെ വരുമാനം കിട്ടിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് അഡ്വ.എസ്.അനന്തഗോപന്‍ അറിയിച്ചു.നാണയങ്ങള്‍ അതിനാല്‍ തന്നെ ഇനിയും എണ്ണിത്തീരാനുണ്ട്. 20 കോടിയോളം രൂപയുടെ നാണയം കാണിക്കയായി കിട്ടിയെന്നാണ് വിലയിരുത്തല്‍. നാണയം എണ്ണാന്‍ നിയോഗിച്ച ജീവനക്കാര്‍ക്ക് വിശ്രമം നല്കാന് ആണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. തുടര്‍ച്ചയായി ജോലി ചെയുന്ന ജീവനക്കാര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു എന്ന് പരാതി ഉണ്ടായിരുന്നു. എഴുപത് ദിവസമായി ജീവനക്കാര്‍ ജോലി ചെയ്യുകയാണ്. ബാക്കിയുള്ള നാണയങ്ങള്‍ […]
ഓഫീസുകള്‍ വില്ക്കാന് ഒരുങ്ങി ആമസോണ്‍
ചെലവ് ചുരുക്കലിന്റെ ഭാഗമായി പിരിച്ചുവിടല്‍ നടത്തിയതിനു പിന്നാലെ ആമസോണ്‍ ചില ഓഫീസുകള്‍ വില്ക്കാന് പോകുന്നതായി സൂചന.ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് 16 മാസം മുന്‍പ് കലിഫോര്‍ണിയയില്‍ ഏറ്റെടുത്ത ഓഫിസാണ് ആമസോണ്‍ വില്‍ക്കുന്നത്. 2021 ഒക്ടോബറില്‍ 123 ദശലക്ഷം യുഎസ് ഡോളറിനാണ് ഈ ഓഫീസുള്‍പ്പെടുന്ന വസ്തു വാങ്ങിയത്. നിലവിലെ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഓഫീസ് വില്‍ക്കുന്നത്. കൂടാതെ ജീവനക്കാരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി കൂടുതല്‍ പേര്‍ക്ക് നോട്ടീസ് അയയ്ക്കും. ഇതിനകം തന്നെ 2,300 ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. യുഎസ്, കാനഡ, […]
ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു.
വടക്കുകിഴക്കൻ സർക്കിളിലെ ആറ് സംസ്ഥാനങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിക്കുന്നതായി റിലയൻസ് ജിയോ. ഷില്ലോങ്, ഇംഫാൽ, ഐസ്വാൾ, അഗർത്തല, ഇറ്റാനഗർ, കൊഹിമ, ദിമാപൂർ എന്നീ ഏഴ് നഗരങ്ങളെ അതിന്റെ ട്രൂ 5ജി നെറ്റ്വർക്കുമായി ബന്ധിപ്പിച്ചാണ് സേവനങ്ങൾ ആരംഭിക്കുന്നത്. ട്രൂ 5ജി ഇപ്പോൾ രാജ്യത്തുടനീളമുള്ള 191 നഗരങ്ങളിൽ ലൈവാണ്.2023 ഡിസംബറോടെ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ നഗരങ്ങളിലും താലൂക്കുകളിലും ജിയോ ട്രൂ 5ജി സേവനങ്ങൾ ലഭ്യമാക്കും. കമ്പനി എക്സ്ചേഞ്ചുകളുമായി പങ്കിട്ട പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. ഇന്ന് മുതൽ, അരുണാചൽ പ്രദേശ് (ഇറ്റാനഗർ), […]
ഇന്ത്യയിലെ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ വന്‍ മാറ്റം വരുത്തുന്ന തീരുമാനവുമായി ഗൂഗിള്‍
ഇന്ത്യയിലെ ആന്‍ഡ്രോയ്ഡ് ഫോണ്‍ നിർമ്മാതാക്കൾക്ക് പ്രീ-ഇൻസ്റ്റാളേഷൻ നടത്താനായി വ്യക്തിഗത ആപ്പുകൾക്ക് ലൈസൻസ് നൽകാനും ഉപയോക്താക്കൾക്ക് അവരുടെ ഡിഫോൾട്ട് സെർച്ച് എഞ്ചിൻ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും നല്‍കുമെന്ന് ഗൂഗിൾ അറിയിച്ചു. സുപ്രീം കോടതി കഴിഞ്ഞയാഴ്ച കർശനമായ ആന്റിട്രസ്റ്റ് നിർദ്ദേശങ്ങൾ ശരിവച്ചതിന് ശേഷമാണ് പുതിയ നീക്കം.ആൻഡ്രോയിഡിനെതിരായി യൂറോപ്യൻ കമ്മീഷൻ പുറപ്പെടുവിച്ച 2018 ലെ ലാൻഡ്മാർക്ക് വിധിയെത്തുടർന്ന് നല്കിയ നടപടികളേക്കാൾ കൂടുതൽ നടപടികളുണ്ടാകുന്നുണ്ട്. അതിനെ തുടർന്ന് ഇന്ത്യയുടെ തീരുമാനത്തെക്കുറിച്ച് ഗൂഗിൾ ആശങ്കയറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ 600 മില്യൺ സ്മാർട്ട്ഫോണുകളിൽ 97 ശതമാനവും ആൻഡ്രോയിഡിലാണ് പ്രവർത്തിക്കുന്നത്, […]
ക്വയ്റ്റ് മോഡിലിട്ടാൽ ബ്രേക്കെടുക്കാം ; പുതിയ അപ്ഡേറ്റുമായി ഇൻസ്റ്റാഗ്രാം.
സമൂഹമാധ്യമത്തിൽ ചിലവിടുന്ന നേരം കുറയ്ക്കാൻ നിരവധി പേരെ പുതിയ അപ്ഡേഷൻ സഹായിക്കും. ഇൻസ്റ്റാഗ്രാം പുതിയ മോഡ് അവതരിപ്പിച്ചിട്ടുണ്ട്. ക്വയ്റ്റ് മോഡ് എന്നറിയപ്പെടുന്ന ഈ സംവിധാനം വഴി ആപ്പിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ നിർത്തിവെച്ച് ഉപഭോക്താക്കൾക്ക് ഇടവേളയെടുക്കാം. ക്വയ്റ്റ് മോഡ് ഓണാക്കി കഴിഞ്ഞാൽ പിന്നീട് നോട്ടിഫിക്കേഷനുകൾ ഒന്നും ലഭിക്കില്ല. നിങ്ങളുടെ പ്രൊഫൈൽ പേജിൽ നിന്ന് അക്കൗണ്ട് ക്വയ്റ്റ് മോഡിലാണ് എന്ന് മറ്റുള്ളവർക്ക് അറിയാനും സാധിക്കും. നിലവിൽ യുഎസ്, യുകെ, അയർലണ്ട്, കാനഡ, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിൽ ഈ മോഡ് ലഭ്യമാക്കിയിട്ടുണ്ട്. […]
ചെലവ് ചുരുക്കാൻ സ്പോട്ടിഫൈ; ജീവനക്കാരെ ഈ ആഴ്ച പിരിച്ചുവിടും
മ്യൂസിക് സ്ട്രീമിങ് ആപ്പായ സ്പോട്ടിഫൈ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ചെലവ് ചുരുക്കൽ നടപടിയായി ജീവനക്കാരെ പിരിച്ചുവിടുന്നത്. ഈ ആഴ്ച തന്നെ കമ്പനി ഇതിനായുള്ള പ്രാരംഭ നടപടികൾ തുടങ്ങിയേക്കുമെന്നാണ് റിപ്പോർട്ട്. സ്പോട്ടിഫൈയുടെ മൊത്തം ജീവനക്കാരിൽ നിന്നും എത്ര ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത് എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ഒക്ടോബറിൽ സ്പോട്ടിഫൈ അതിന്റെ പോഡ്കാസ്റ്റ് സ്റ്റുഡിയോകളിൽ നിന്ന് 38 പേരെയും സെപ്റ്റംബറിൽ പോഡ്കാസ്റ്റ് എഡിറ്റോറിയൽ ജീവനക്കാരെയും പിരിച്ചുവിട്ടു. മൂന്നാം പാദ വരുമാന റിപ്പോർട്ട് അനുസരിച്ച് […]
ഇന്ത്യയിൽ 8,100 കോടി രൂപയുടെ ഫോൺ കയറ്റുമതിയിൽ റെക്കോർഡിട്ട് ആപ്പിൾ
ഇന്ത്യയിൽ നിന്ന് ഒരു മാസത്തിനുള്ളിൽ 8,100 കോടി രൂപ (ഒരു ബില്യൺ ഡോളർ) മൂല്യമുള്ള സ്മാർട്ട്ഫോണുകൾ കയറ്റുമതി ചെയ്യുന്ന ആദ്യത്തെ കമ്പനിയായി ആപ്പിൾ. 10,000 കോടി രൂപയിലധികം മൊബൈൽ ഫോൺ കയറ്റുമതിയുള്ള വ്യവസായത്തിന്റെ റെക്കോർഡ് മാസമായിരുന്നു ഡിസംബർ. ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ ഡിസംബറിൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് മൊബൈൽ ഫോൺ കയറ്റുമതി ചെയ്തതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മുൻനിര മൊബൈൽ കയറ്റുമതിക്കാരാണ് ആപ്പിളും സാംസങ്ങും. സാംസങ്ങാണ് ഏറ്റവും കൂടുതൽ കയറ്റുമതി നടത്തിയിരുന്നത് എന്നാൽ […]