Global News 24

3 December 2022 14:15
Latest News

Sports

പോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്ത് ഗ്രൂപ് ചാംപ്യന്മാരായി അർജന്റീന പ്രീ ക്വാർട്ടറിലേക്ക്

ദോഹ: സി ഗ്രൂപ്പിലെ നിർണായക മത്സരത്തിൽ പോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്ത് ഗ്രൂപ് ചാംപ്യന്മാരായി അർജന്റീന പ്രീ ക്വാർട്ടറിലേക്ക് പ്രേവേശിച്ചു . അർജന്റീനയോട് തോറ്റെങ്കിലും 4 പോയിന്‍റുമായി ഗ്രൂപ്പിൽ രണ്ടാമതെത്തിയ പോളണ്ടും അവസാന പതിനാറിൽ ഇടംനേടി. മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു ഗോളുകൾ. അലെക്സിസ് മാക് അലിസ്റ്റർ (46), ജൂലിയൻ അൽവാരസ് (67) എന്നിവരാണ് അർജന്‍റീനക്കായി ഗോൾ നേടിയത്. ബോക്സിന്‍റെ വലതുവിങ്ങിൽ നിന്നുള്ള നഹുവൽ മൊലിനയുടെ ക്രോസ് അലിസ്റ്റർ വലയിലെത്തിക്കുകയായിരുന്നു. പോളണ്ട് ബോക്സിനകത്തേക്ക് നടത്തിയ മുന്നേറ്റത്തിനൊടുവിൽ എൻസോ …

പോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്ത് ഗ്രൂപ് ചാംപ്യന്മാരായി അർജന്റീന പ്രീ ക്വാർട്ടറിലേക്ക് Read More »

ഇറാൻ വീണു, ഇംഗ്ളണ്ടും അമേരിക്കയും പ്രീക്വാർട്ടറിൽ

ഖത്തർ ലോകകപ്പിൽ ഇംഗ്ലണ്ട്, അമേരിക്ക എന്നീ ടീമുകൾ കൂടി പ്രീക്വാർട്ടറിൽ ഇന്ന് നടന്ന ആവേശപോരാട്ടത്തിൽ അയൽക്കാരായ വെയിൽസിനെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം. അമേരിക്കയാകട്ടെ ഇറാനെ തോൽപ്പിച്ചാണ് നോക്കൗട്ടിലേക്ക് സ്റ്റേജിലേക്ക് കടന്നു. ഗ്രൂപ്പ് ബിയിൽ വെയിൽസിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇംഗ്ലണ്ട് വീഴ്ത്തിയത്. ഇറാൻ വീണു, ഇംഗ്ളണ്ടും അമേരിക്കയും പ്രീക്വാർട്ടറിൽ ആവേശ സ്റ്റേജിലേക്ക് കടന്നു ബിയിൽ രണ്ടാം പകുതിയിലാണ് ഇംഗ്ലണ്ട് മൂന്നുഗോളുകളും അടിച്ചത്. ഇംഗ്ലണ്ടിനായി റാഷ്ഫോർഡ് ഇരട്ടഗോൾ നേടി. ഫിൽ ഫോഡനും ഇംഗ്ലണ്ടിനായി ഒരു ഗോൾ …

ഇറാൻ വീണു, ഇംഗ്ളണ്ടും അമേരിക്കയും പ്രീക്വാർട്ടറിൽ Read More »

ഫ്രാൻസിന് പിന്നാലെ ബ്രസീൽ, പോർച്ചുഗൽ ടീമും പ്രീ ക്വാർട്ടറിൽ

ഖത്തർ ലോകകപ്പിൽ ഫ്രാൻസിന് ശേഷം പ്രീക്വാർട്ടറിലേക് യോഗ്യത നേടി ബ്രസീലും പോർച്ചുഗലും. ഗ്രൂപ്പ് ജിയിലെ രണ്ട് കളികളും ജയിച്ചാണ് ബ്രസീൽ പ്രീ ക്വാർട്ടറിലെത്തിയത്. സ്വിറ്റ്‌സർലൻഡിനെതിരെ 1-0 ആയിരുന്നു ബ്രസീലിന്റെ വിജയം. നിലവിൽ രണ്ടാം സ്ഥാനത്താണ് സ്വിറ്റ്സർലൻഡ്. ബ്രസീലിന് വേണ്ടി മധ്യനിര താരമായ കാസമിറോ ലക്ഷ്യം കണ്ടത്. കാസമിറോയുടെ അവസാന നിമിഷ ഗോളിലാണ് ബ്രസീൽ വിജയം കരസ്ഥമാക്കിയത്. ഈ ജയത്തോടുകൂടി ബ്രസീലിന് 6 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. പോർച്ചുഗൽ ഉറുഗ്വായിയെ എതിരില്ലാത്ത 2 ഗോളുകൾക്കാണ് പരാജയപ്പെടുത്തി പ്രീ-ക്വാർട്ടറിൽ കടന്നത്. …

ഫ്രാൻസിന് പിന്നാലെ ബ്രസീൽ, പോർച്ചുഗൽ ടീമും പ്രീ ക്വാർട്ടറിൽ Read More »

ഒരോവറിൽ 7 സിക്‌സറുകൾ ; റുതുരാജ് ഗെയ്‌ക്‌വാദിന് റെക്കോർഡ്

വിജയ് ഹസാരെ ട്രോഫിയിൽ ഉത്തർപ്രദേശിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മഹാരാഷ്ട്ര ഓപ്പണിംഗ് ബാറ്റ്‌സ്മാൻ റുതുരാജ് ഗെയ്‌ക്‌വാദ് തന്റെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 220 റൺസിന് പുറത്താകാതെ നിന്ന അദ്ദേഹത്തിന്റെ ബാറ്റിംഗാണ് നിശ്ചിത അൻപത് ഓവറിൽ ബോർഡിൽ 330 റൺസ് നേടിയത്. എന്നിരുന്നാലും, ഇന്നിംഗ്‌സിന്റെ അവസാന ഓവറിൽ ശിവ സിങ്ങിന്റെ ബൗളിംഗിൽ 43 റൺസ് അടിച്ചു തകർത്തതാണ് അദ്ദേഹത്തിന്റെ മികച്ച ഭാഗം. ഈ പ്രത്യേക ഓവറിൽ റുതുരാജ് ഗെയ്‌ക്‌വാദ് തുടർച്ചയായി ഏഴ് സിക്‌സറുകൾ പറത്തി. വിജയ് ഹസാരെ ട്രോഫിയിൽ …

ഒരോവറിൽ 7 സിക്‌സറുകൾ ; റുതുരാജ് ഗെയ്‌ക്‌വാദിന് റെക്കോർഡ് Read More »

രണ്ടാം തോൽവിയിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ടു ജർമ്മനി

ഖത്തർ ലോകകപ്പിൽ അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി കളി സമനിലയിൽ പിരിഞ്ഞു. ഖത്തർ ലോകകപ്പിലെ ഇതുവരെ കണ്ടതിൽ ഏറ്റവും വാശിയും ആവേശവും നിറഞ്ഞ പോരാണ് ​ഗ്രൂപ്പ് ഇയിൽ നടന്നത്. സ്പെയിന് വേണ്ടി അൽവാരോ മൊറാട്ടയും ജർമനിക്കായി ഫുൾക്രു​ഗും ​ഗോളുകൾ നേടി. സ്പെയിനു വേണ്ടി 62-ാം മിനിറ്റിൽ അൽവാരോ മൊറാട്ട ഗോൾ നേടിയപ്പോൾ, ഫൾ കുഗ് (83) ജർമനിക്കായി വല കുലുക്കി. ആദ്യ മത്സരത്തിൽ കോസ്റ്റാറിക്കയോട് ഏഴു ഗോളുകൾക്കു …

രണ്ടാം തോൽവിയിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ടു ജർമ്മനി Read More »

ഖത്തറിൽ വീണ്ടും അട്ടിമറി ജയം ; ബെൽജിയത്തെ വീഴ്ത്തി മൊർറോക്കോ

ഖത്തർ ലോകകപ്പിൽ തുടർച്ചയായ അട്ടിമറി വിജയം സാക്ഷ്യം വഹിക്കുകയാണ് ലോകം. ഇന്നലെ നടന്ന ബെൽജിയം – മൊറോക്കോ മത്സരത്തിൽ ബെൽജിയത്തെ എതിരില്ലാത്ത 2-ഗോളുകൾക്കാണ് മൊറോക്കോ പരാജയപ്പെടുത്തിയത്. കാനഡയോട് ജയിച്ച മത്സരത്തിൽ ഇറങ്ങിയ സ്‌ക്വാഡിൽ നിന്നും രണ്ട് മാറ്റങ്ങളോടെയാണ് ബെൽജിയം മൊറോക്കോയോട് അണിനിരന്നത് എന്നാൽ മൊറോക്കോയെ കീഴടക്കാൻ അവർക്ക് സാധിച്ചില്ല. ആദ്യപകുതിയിൽ ബെൽജിയത്തിനായിരുന്നു കൂടുതൽ ആധിപത്യം. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് മൊറോക്കോയുടെ മുന്നേറ്റതാരം ഹക്കിം സിയെച്ചിന്റെ ഗോൾ വാറിലൂടെ ഓഫ്‌സൈഡ് സ്ഥിതികരിച്ചതിനെ തുടർന് പിൻവലിച്ചു. പിന്നീട് രണ്ടാംപകുതിയിലാണ് മൊറോക്കോയുടെ …

ഖത്തറിൽ വീണ്ടും അട്ടിമറി ജയം ; ബെൽജിയത്തെ വീഴ്ത്തി മൊർറോക്കോ Read More »

ഫിഫ ലോകകപ്പ്: ഇംഗ്ലണ്ടിനെ സമനിലയിൽ കുരുക്കി അമേരിക്കൻ പട

ആദ്യ മത്സരത്തിൽ ഗോൾ മഴ പെയ്യിച്ച് തുടങ്ങിയ ഇംഗ്ലണ്ടിന് രണ്ടാം മത്സരത്തിൽ യു.എസ.എ.നോട് സമനില. ആദ്യ മത്സരത്തിൽ ഇറാനെതീരെ ആറ് ഗോളുകൾ അടിച്ച കൂട്ടിയ ഇംഗ്ലീഷ് പടക്ക് അമേരിക്കൻ പ്രതിരോധ കോട്ട തകർക്കാനായില്ല. മത്സരം ഗോൾ രഹിത സമനിലയിലാണ് അവസാനിച്ചത്. വാശിയേറിയ മത്സരത്തിൽ ഇരു കൂട്ടർക്കും ഗോൾ വല കുലുക്കാൻ സാധിച്ചില്ല. ഹാരി കെയ്ൻ, ബുക്കായോ സാക, റഹിം സ്റ്റെർലിങ്, മെസോൺ മൗണ്ട് എന്നിവരടങ്ങിയ മുന്നേറ്റ നിരയുമായി തുടങ്ങിയ ഇംഗ്ലണ്ടിന് ഗോൾ നേടാനാവാത്തത് നിരാശയായി. മത്സരത്തിൽ ഇരു …

ഫിഫ ലോകകപ്പ്: ഇംഗ്ലണ്ടിനെ സമനിലയിൽ കുരുക്കി അമേരിക്കൻ പട Read More »

അപ്രതീക്ഷിത തോൽ‌വിയിൽ വെയിൽസ്‌ : ഇറാന് ആദ്യജയം

ദോഹ: ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ബിയിൽ ഇറാന് വെയിൽസിനെതിരെ ഏകപക്ഷീയമായ 2 ഗോളുകൾക്ക് വിജയം. ഇരു ടീമുകളും ആദ്യവിജയം തേടി ഇറങ്ങിയ മത്സരത്തിൽ വിജയം കൈവരിക്കാനായത് ഇറാൻ ആണ്. വാശിയേറിയ മത്സരത്തിൽ ഇരു ടീമുകളും അവസാന മിനുറ്റ് വരെ ഗോൾരഹിതരായ പോരാടുകയായിരുന്നു എന്നാൽ 86-ാം മിനുറ്റിൽ വെയിൽസ്‌ ഗോൾകീപ്പർ വെയ്ൻ ഹെന്നസി ഇറാൻ മുന്നേറ്റതാരം മെഹ്ദി തരെമിയെ ഫൗൾ ചെയ്തതിന് റെഡ് കാർഡ് കണ്ട് പുറത്തു പോയതുമൂലം വെയിൽസ്‌ നിരയിൽ 10 പേരായി ചുരുങ്ങി ഇത് മുതലെടുത്താണ് …

അപ്രതീക്ഷിത തോൽ‌വിയിൽ വെയിൽസ്‌ : ഇറാന് ആദ്യജയം Read More »

ഫിഫ ലോകകപ്പ് : ഗ്രൂപ്പ് ജിയിൽ ബ്രസീലിനും സ്വിറ്റസർലൻഡിനും ജയം

ദോഹ: ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ജിയിൽ നടന്ന മത്സരത്തിൽ കരുത്തരായ ബ്രസീലിനും സ്വിറ്റസർലൻഡിനും ജയം. ബ്രസീൽ സെർബിയയെയും സ്വിറ്റ്സർലൻഡ് കാമറൂണിനെയും ആണ് പരാജയപ്പെടുത്തിയത്. ബ്രസീൽ സെർബിയ മത്സരത്തിൽ ബ്രസീൽ 2 ഗോളുകൾക്കാണ് വിജയിച്ചത്. ബ്രസീലിന്റെ 2 ഗോളുകളും നേടിയത് അവരുടെ മുന്നേറ്റ തരാം ആയ റീചാർലിസൺ ആണ്. ആദ്യപകുതി സെർബിയ ബ്രസീലിന്റെ ആക്രമണങ്ങളെ ചെറുത്തു നിന്നു. ബ്രസീലിന്റെ ഭൂരിഭാഗം ഷോട്ടുകളും സെർബിയ ഗോൾകീപ്പർ മിലെങ്കോവിച് സാവിച്ച് തന്റെ പരമാവധി കഴിവുകൾ പുറത്തെടുത്തു രക്ഷപെടുത്തി, എന്നാൽ രണ്ടാം പകുതിയിൽ …

ഫിഫ ലോകകപ്പ് : ഗ്രൂപ്പ് ജിയിൽ ബ്രസീലിനും സ്വിറ്റസർലൻഡിനും ജയം Read More »

ലോക റെക്കോർഡിൽ റൊണാൾഡോ

അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യതാരമായി റൊണാൾഡോ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ പുതിയ റെക്കോർഡ് സ്ഥാപിച്ച് പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ ലോകകപ്പിലെ പോർച്ചുഗലിൻെറ ആദ്യഗോൾ അങ്ങനെ നായകൻെറ വകയായി. തുടർച്ചയായി അഞ്ചാം ലോകകപ്പിലാണ് താരം ഗോളടിക്കുന്നത്. അങ്ങനെ പുതിയൊരു ലോകറെക്കോർഡും അദ്ദേഹം സ്ഥാപിച്ചു. ലോകകപ്പിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ കളിക്കാരൻ കൂടിയായി റൊണാൾഡോ മാറി. 65ാം മിനിറ്റിൽ പെനാൽട്ടിയിലൂടെയാണ് റൊണാൾഡോ ഈ ലോകകപ്പിലെ ആദ്യഗോൾ നേടിയത്

This will close in 20 seconds