Global News 24

3 December 2022 14:06
Latest News

Politics

ഗുജറാത്തിലെ ആദ്യഘട്ട പോളിങ്ങിൽ തന്നെ കുറവ്; അങ്കലാപ്പിൽ പാർട്ടികൾ

ഗുജറാത്ത്: അഹമ്മദാബാദ് ആദ്യഘട്ട തിരഞ്ഞെടുപ്പിൽ 63.14% പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ 66.75% ആയിരുന്നു പോളിങ്. സൗരാഷ്ട്ര – കച്ച് മേഖലയിലെയും ദക്ഷിണ ഗുജറാത്തിലെയും 89 മണ്ഡലങ്ങളിലായിരുന്നു കഴിഞ്ഞ ദിവസം പോളിങ് നടന്നത്. പോളിങ് കുറഞ്ഞതു ഗുണകരമാണെന്നു ബിജെപിയും കോൺഗ്രസും അവകാശപ്പെട്ടു. കോൺഗ്രസിനു കൂടുതൽ സീറ്റുകൾ ലഭിച്ച മേഖലയിൽ അവരുടെ വോട്ടുകൾ കുറയുമെന്നാണ് ബിജെപി കരുതുന്നത്. എന്നാൽ, ബിജെപിക്ക് വോട്ടു ചെയ്തിരുന്ന പലരും എത്തിയില്ലെന്നും തങ്ങളുടെ വോട്ടുകൾ കൃത്യമായി പോൾ ചെയ്തുവെന്നും കോൺഗ്രസ് വക്താവ് ആലോക് ശർമ …

ഗുജറാത്തിലെ ആദ്യഘട്ട പോളിങ്ങിൽ തന്നെ കുറവ്; അങ്കലാപ്പിൽ പാർട്ടികൾ Read More »

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം വോട്ടെടുപ്പ് ഇന്ന്.

19 ജില്ലകളിലെ 89 മണ്ഡലങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ 788 സ്ഥാനാർത്ഥികളാണുള്ളത്. ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഇസുദാൻ ഗദ്‌വി മത്സരിക്കുന്ന ഖംബാലിയയാണ് ശ്രദ്ധേയമായ മണ്ഡലം. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജ‍ഡേജ ബിജെപിക്കായി ജനവിധി തേടുന്ന ജാംനഗറിലും ഇന്നാണ് പോളിങ്. പ്രതിപക്ഷമായ കോൺഗ്രസിന് ഏറെ പ്രതീക്ഷയുള്ള സൗരാഷ്ട്ര–കച്ച് മേഖല ആദ്യഘട്ടത്തിലാണ് പോളിങ് ബൂത്തിലെത്തുന്നത്. രണ്ടാംഘട്ടം 5നു നടക്കും. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ.

രാജ്ഭവൻ സമരം; 7 ഉദ്യോഗസ്ഥർക്ക് നോട്ടീസ്

ഗവർണർക്കെതിരെ എൽഡിഎഫ് സംഘടിപ്പിച്ച രാജ്ഭവൻ വളയൽ സമരത്തിൽ പങ്കെടുത്ത സെക്രട്ടേറിയറ്റിലെ 7 ഉദ്യോഗസ്ഥർക്കു കാരണം കാണിക്കൽ നോട്ടിസ് നൽകാൻ ചീഫ് സെക്രട്ടറി നിർദേശിച്ചു. ഇതിൽ 2 പേർ അഡീഷനൽ സെക്രട്ടറിമാരാണ്. സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടനയുടെ 7 നേതാക്കൾ മാർച്ചിൽ പങ്കെടുത്തു എന്നാണ് പരാതയിലുള്ളത്. ഈ മാസം 15ന് നടന്ന സമരത്തിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുത്തതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് ഈ ആരോപണം ഉന്നയിച്ചത്. സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം ലംഘിച്ച് രാഷ്ട്രീയ പരിപാടിയിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്കെതിരെ …

രാജ്ഭവൻ സമരം; 7 ഉദ്യോഗസ്ഥർക്ക് നോട്ടീസ് Read More »

കേരളത്തിൽ ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

സംസ്ഥാന വ്യാപകമായി കെ.എസ്.യു ഇന്ന് പഠിപ്പ് മുടക്കും. ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ മാര്‍ച്ചിനു നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍, വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ഉള്‍പെടെ 10 പേരെ പോലീസ് റിമാന്‍ഡ് ചെയ്തിരുന്നു. മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചിരുന്നു. സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ക്കും പോലീസിനും പരിക്കേറ്റിരുന്നു. വിസി നിയമനത്തില്‍ സര്‍ക്കാര്‍ …

കേരളത്തിൽ ഇന്ന് കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് Read More »

കേരളത്തില്‍ തുടര്‍ച്ചയായി മുഖ്യമന്ത്രിയായതിൻ്റെ റെക്കോര്‍ഡ് പിണറായി വിജയന്

കേരളത്തിൽ മുഖ്യമന്ത്രി പദത്തില്‍ 2364 ദിവസം പിന്നിട്ട് പിണറായി വിജയൻ.സി അച്യുതമേനോന്റെ റെക്കോഡാണ് പിണറായി വിജയന്‍  ഇന്നലെ മറികടന്നത്.ഇ കെ നയനാരാണ് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായി ഇരുന്നിട്ടുള്ളത് പക്ഷെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്തിയായി ഇരുന്ന വ്യക്തി എന്ന റെക്കോര്‍ഡിലേക്കാണ് പിണറായി വിജയന്‍ എത്തിയത്.

This will close in 20 seconds