Global News 24

1 December 2022 23:32
Latest News

Kerala

വിഴിഞ്ഞം സമരത്തിലുണ്ടായ അക്രമത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിനെ ഒന്നാം പ്രതിയാക്കി.

വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ നടന്ന സമരത്തിലുണ്ടായ അക്രമത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റൊയെ ഒന്നാം പ്രതിയാക്കി പോലീസ് വീണ്ടും രണ്ടു കേസെടുത്തു. തുറമുഖ നിർമാണത്തെ തടസ്സപ്പെടുത്തുന്ന രീതിയിൽ സമരം നടത്തിയതിനും, തുറമുഖ നിർമാണം നടക്കുന്ന പ്രദേശത്തേക്ക് അതിക്രമിച്ചു കയറിയതിനുമാണ് കേസ് റജിസ്റ്റർ ചെയ്തത്. നവംബർ 27ന് നടന്ന സമരവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിന്റെ പേരിൽ ആർച്ച് ബിഷപ്പിനെതിരെ കേസ് എടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സമരസമിതി പ്രവർത്തകർ വിഴിഞ്ഞം സ്റ്റേഷൻ ആക്രമിച്ചത്. നിർമാണ പ്രവർത്തനം തടസ്സപ്പെടുത്താൻ …

വിഴിഞ്ഞം സമരത്തിലുണ്ടായ അക്രമത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിനെ ഒന്നാം പ്രതിയാക്കി. Read More »

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് എട്ടുശതമാനമായി വര്‍ധിച്ചു;

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചു. നവംബറില്‍ എട്ടുശതമാനമായാണ് വര്‍ധിച്ചത്.മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണിതെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.നഗരങ്ങളിലാണ് തൊഴിലില്ലായ്മ നിരക്ക് കൂടുതലായി ഉയര്‍ന്നത്. 8.96 ശതമാനമായാണ് വര്‍ധിച്ചത്. മുന്‍ മാസം ഇത് 7.21 ശതമാനം മാത്രമായിരുന്നു. എന്നാല്‍ ഗ്രാമീണ മേഖലയില്‍ നിരക്ക് താഴ്ന്നു. 8.04 ശതമാനത്തില്‍ നിന്ന് 7.55 ശതമാനമായാണ് താഴ്ന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

വയോധികയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ.

കോട്ടയം പനച്ചിക്കാട് പാതിയപ്പള്ളിക്കടവ് ഭാഗത്ത് തെക്കേക്കുറ്റ് സതിയമ്മ (80) ആണ് കൊല്ലപ്പെട്ടത്. കേസിനെതുടർന്ന് മകൻ ബിജുവിനെ (58) പോലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ 20നാണ് സതിയമ്മയെ ബന്ധുക്കൾ പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. വീണ് തലക്ക് പരിക്കേറ്റു എന്നായിരുന്നു ആശുപത്രി അധികൃതരെ അറിയിച്ചത്. ചികിത്സയ്ക്കുശേഷം പിറ്റേന്ന് ആരോഗ്യസ്ഥിതി വഷളായി. തുടർന്നായിരുന്നു മരണം. പിന്നാലെ 24ന് ഉച്ചയ്ക്ക് സംസ്കാരം നടത്താൻ തീരുമാനിച്ചു. നാട്ടുകാർ ഉൾപ്പെടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചു. അമ്മയും മകനും തമ്മിൽ ഇടയ്ക്കിടെ പ്രശ്‍നം ഉണ്ടാകുമെന്നാണ് …

വയോധികയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ. Read More »

ഹോസ്റ്റൽ നിയന്ത്രണങ്ങൾക്കെതിരെ കേരള ഹൈക്കോടതി.

സുരക്ഷയുടെ പേരിൽ വിദ്യാർഥിനികൾക്ക് ഹോസ്റ്റലിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ലെന്ന് ഹൈക്കോടതിയുടെ വാക്കാലുള്ള വിമർശനം. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവനുസരിച്ച് രാത്രി 9.30നുശേഷം വിദ്യാർഥിനികൾ ഹോസ്റ്റലിൽനിന്ന് പുറത്തിറങ്ങുന്നതിനു വിലക്ക് ഏർപ്പെടുത്തിയതിനെതിരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ വിദ്യാർഥിനികൾ നൽകിയ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇങ്ങനെ വിലയിരുത്തിയത്. വിലക്ക് ഏർപ്പെടുത്തിയതിന്റെ കാരണം അറിയിക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിക്കുകയും, കൂടാതെ സംസ്ഥാന വനിതാ കമ്മീഷനും അഭിപ്രായം അറിയിക്കാമെന്നു വ്യക്തമാക്കി. മെഡിക്കൽ കോളജിന്റെ ക്യാംപസിൽ പോലും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ …

ഹോസ്റ്റൽ നിയന്ത്രണങ്ങൾക്കെതിരെ കേരള ഹൈക്കോടതി. Read More »

സ്ത്രീകളുടെ നേതൃത്വത്തിൽ കേരളത്തിലേക്ക് സിന്തറ്റിക് ലഹരിമരുന്ന് കടത്തൽ.

കേരളത്തിലേക്കുള്ള സിന്തറ്റിക് ലഹരികടത്തലിനു പിന്നിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ലഹരിമാഫിയ സംഘങ്ങളുടെ ഇടപെടൽ. ബംഗളൂരുവിൽ തമ്പടിച്ച നൈജീരിയന്‍ സംഘത്തോടൊപ്പം ചേര്‍ന്നാണ് സംഘങ്ങളുടെ പ്രവര്‍ത്തനമെന്ന് എക്സൈസിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തി. കേന്ദ്ര സേനകളുടെ സഹായത്തോടെ ലഹരി റാക്കറ്റിനെ വലയിലാക്കാന്‍ എക്സൈസ് നീക്കം ഊര്‍ജിതമാക്കി. ഈ വര്‍ഷം ഇതുവരെ കൊച്ചിയില്‍ എക്സൈസ് റജിസ്റ്റര്‍ ചെയ്തത് 717 ലഹരിക്കേസുകളാണ്. സംസ്ഥാന വ്യാപകമായ ലഹരിമാഫിയയുടെ ഉറവിടം തേടിയുള്ള അന്വേഷണങ്ങളെല്ലാം അവസാനിക്കുന്നത് ബംഗളൂരുവിലാണ്. എക്സൈസിന് പുറമെ പോലീസും നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും നടത്തിയ ആഴത്തിലുള്ള അന്വേഷണങ്ങള്‍ക്കൊടുവില്‍ പിടിയിലായത് …

സ്ത്രീകളുടെ നേതൃത്വത്തിൽ കേരളത്തിലേക്ക് സിന്തറ്റിക് ലഹരിമരുന്ന് കടത്തൽ. Read More »

ദേശീയ മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു.

പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും (പിഐഐ) ഇന്റർനാഷനൽ കമ്മിറ്റി ഓഫ് ദി റെഡ്ക്രോസും ചേർന്ന് ഏർപ്പെടുത്തിയ ദേശീയ മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു. ഫോട്ടോഗ്രാഫി വിഭാഗത്തിൽ, മലയാള മനോരമ തൃശൂർ യൂണിറ്റിലെ സീനിയർ ഫോട്ടോഗ്രാഫർ വിഷ്ണു വി. നായർ പ്രത്യേക പരാമർശം നേടി. ഒന്നാം സ്ഥാനം (1 ലക്ഷം രൂപ) പി.പി ദീപുവിനാണ് (ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്, തിരുവനന്തപുരം). ബി. മുരളീകൃഷ്ണൻ(മാതൃഭൂമി), പ്രശാന്ത് ഖരോട്ട (ലോക്മാത ടൈംസ്) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഇ.വി. …

ദേശീയ മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു. Read More »

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി.

ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി.തിരുവന്തപുരം ഉദിയന്‍കുളങ്ങര സ്വദേശി ചെല്ലപ്പനാണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടന്ന ചെല്ലപ്പനെ ഭാര്യ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല. കുടുംബപ്രശ്‌നമാകാം കൊലയ്‌ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമണത്തിൽ കണ്ടാലറിയാവുന്ന മൂവായിരത്തോളം പേര്‍ക്കെതിരെ കേസെടുത്തു.

ലഹളയുണ്ടാക്കല്‍, പോലീസ് സ്റ്റേഷൻ ആക്രമണം, വധശ്രമം, പോലീസുകാരെ തടഞ്ഞു വെയ്ക്കല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇതിനെ തുടർന്ന് വിഴിഞ്ഞത്ത് ഇന്ന് സമാധാന ചര്‍ച്ച നടത്തും. രാവിലെ സര്‍വകക്ഷി യോഗം ചേരും. യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുത്തേക്കും. വിഴിഞ്ഞത്തു രാവിലെ 8.30ന് തീരവാസികളുമായും 10.30ന് അതിരൂപത പ്രതിനിധികളുമായും തുടര്‍ന്ന് കളക്ടറുമായും ചര്‍ച്ച നടത്തും. സംഘർഷത്തിന് ശേഷം വൻ പോലീസ് സുരക്ഷയാണ് സംഘടിപ്പിച്ചിരിക്കുന്നത്. സംഘർഷത്തിൽ പരുക്കേറ്റ എസ്‌ഐ ഉള്‍പ്പെടെ 18 പോലീസുകാരെ മെഡിക്കല്‍ കോളേജിൽ …

വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമണത്തിൽ കണ്ടാലറിയാവുന്ന മൂവായിരത്തോളം പേര്‍ക്കെതിരെ കേസെടുത്തു. Read More »

10 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

Click here തൃശ്ശൂര്‍: തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് 10.250 കിലോഗ്രാം കഞ്ചാവ് കടത്തുന്നതിനിടെ 3 യുവാക്കളെ പോലീസ് അറസ്ററ് ചെയ്തു. കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് എക്സൈസ് സംഘം പറഞ്ഞു. നെയ്യാറ്റിന്‍കര വെള്ളറട സ്വദേശികളായ ബിജോയ് (25), ലിവി൯സ്റ്റണ്‍ (21), മഹേഷ് (20) എന്നിവരാണ് അറസ്റ്റിലായത് . ചെന്നൈയില്‍ നിന്ന് ആലുവയിലേക്കുള്ള യാത്രയിലായിരുന്നു മൂവരും. പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയില്‍ ഏകദേശം 5 ലക്ഷത്തോളം രൂപ വില വരും. അറസ്റ്റിലായ പ്രതികള്‍ക്കെതിരെ എക്സൈസ് കേസെടുത്ത് കോടതിയില്‍ …

10 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍ Read More »

പൊതുവിപണിയില്‍ വറ്റല്‍മുളകിന്റെ വില കുതിച്ചുയരുന്നു.

പൊതുവിപണിയില്‍ വറ്റല്‍മുളകിന്റെ വില കുതിച്ചുയരുമ്പോള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാകേണ്ട സപ്ലൈകോയില്‍ മിക്കയിടത്തും മുളക് കിട്ടാനില്ല. ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ സ്റ്റോക്ക് പെട്ടെന്ന് തീര്‍ന്നെന്നാണ് മറുപടി. പൊതുവിപണിയേക്കാള്‍ മൂന്നിലൊന്ന് വില മാത്രമാണ് മുളകിന് സപ്ലൈകോയിൽ ഉള്ളത്. കഴിഞ്ഞ വര്‍ഷം ഈ സമയം 114 രൂപയായിരുന്നു ഒരു കിലോ വറ്റല്‍ മുളകിന്റെ വില. ഇപ്പോഴത് 310 രൂപയായി. ഇത്രയും രൂപ കൊടുത്ത് മുളക് വാങ്ങാന്‍ കഴിയാത്ത സാധാരണക്കാര്‍ക്ക് ആശ്വാസമാകേണ്ടത് സപ്ലൈകോ വിതരണകേന്ദ്രങ്ങളാണ്. 42 രൂപയാണ് സപ്ലൈകോയില്‍ അരക്കിലോ മുളകിന്റെ വില. ആന്ധ്രയില്‍ …

പൊതുവിപണിയില്‍ വറ്റല്‍മുളകിന്റെ വില കുതിച്ചുയരുന്നു. Read More »

This will close in 20 seconds