Global News 24

3 December 2022 15:47
Latest News

India

ഡൽഹി എയിംസിൽ നടന്ന സൈബർ ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.

ഡൽഹി എയിംസിൽ നടന്ന സൈബർ ആക്രമണത്തിന്റെ പിന്നിൽ മറ്റു ശക്തികളാണെന്ന്‌ കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എയിംസ് സെർവറുകൾ 10 ദിവസമായി വൈറസ് ആക്രമണത്തെത്തുടർന്ന് പ്രവർത്തനരഹിതമാണ്. ഒപി, ലാബ്, ഐപി, അത്യാഹിത വിഭാഗങ്ങളുടെയെല്ലാം പ്രവർത്തനങ്ങൾ സെർവറുകളുടെ സഹായമില്ലാതെയാണു നടക്കുന്നത്. ദേശീയ അന്വേഷണ ഏജൻസി, ഐടി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം എന്നിവയുടെ റിപ്പോർട്ട് വന്ന ശേഷം മാത്രമേ ആരാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്താനാകു എന്ന് മന്ത്രി പറഞ്ഞു.

കോവിഡ്-19; പ്രതിരോധ കുത്തിവെപ്പ് തുടരണമെന്ന് വിദഗ്ധര്‍

കോവിഡ്-19, വകഭേദങ്ങള്‍ എന്നിവക്കെതിരായ പ്രതിരോധ കുത്തിവെപ്പുകള്‍ തുടരണമെന്ന് ആരോഗ്യ മന്ത്രാലയ വിദഗ്ധര്‍ ആവശ്യപ്പെട്ടു.ജനങ്ങള്‍ക്ക് വൈറസില്‍നിന്ന് കൂടുതല്‍ സംരക്ഷണം നല്‍കുന്നതിന്റെ ഭാഗമായാണ് പുതുതായി വികസിപ്പിച്ച ഫൈസര്‍-ബയോണ്‍ടെക് വാക്സിനേഷന്‍ നല്‍കുന്നതെന്നും ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എപ്പിഡെമിയോളജി കണ്‍സല്‍ട്ടന്റ് ഡോ. ബസ്മ മഹ്മൂദ് അല്‍ സഫര്‍ പറഞ്ഞു. പ്രതിരോധശേഷി കുറഞ്ഞവരും പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, അര്‍ബുദം, പൊണ്ണത്തടി തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരും സമൂഹത്തിന്റെയും സുരക്ഷക്കായി പുതിയ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും അവര്‍ ആവശ്യപെടുന്നു. ബൂസ്റ്റര്‍ …

കോവിഡ്-19; പ്രതിരോധ കുത്തിവെപ്പ് തുടരണമെന്ന് വിദഗ്ധര്‍ Read More »

ഗുജറാത്തിലെ ആദ്യഘട്ട പോളിങ്ങിൽ തന്നെ കുറവ്; അങ്കലാപ്പിൽ പാർട്ടികൾ

ഗുജറാത്ത്: അഹമ്മദാബാദ് ആദ്യഘട്ട തിരഞ്ഞെടുപ്പിൽ 63.14% പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ 66.75% ആയിരുന്നു പോളിങ്. സൗരാഷ്ട്ര – കച്ച് മേഖലയിലെയും ദക്ഷിണ ഗുജറാത്തിലെയും 89 മണ്ഡലങ്ങളിലായിരുന്നു കഴിഞ്ഞ ദിവസം പോളിങ് നടന്നത്. പോളിങ് കുറഞ്ഞതു ഗുണകരമാണെന്നു ബിജെപിയും കോൺഗ്രസും അവകാശപ്പെട്ടു. കോൺഗ്രസിനു കൂടുതൽ സീറ്റുകൾ ലഭിച്ച മേഖലയിൽ അവരുടെ വോട്ടുകൾ കുറയുമെന്നാണ് ബിജെപി കരുതുന്നത്. എന്നാൽ, ബിജെപിക്ക് വോട്ടു ചെയ്തിരുന്ന പലരും എത്തിയില്ലെന്നും തങ്ങളുടെ വോട്ടുകൾ കൃത്യമായി പോൾ ചെയ്തുവെന്നും കോൺഗ്രസ് വക്താവ് ആലോക് ശർമ …

ഗുജറാത്തിലെ ആദ്യഘട്ട പോളിങ്ങിൽ തന്നെ കുറവ്; അങ്കലാപ്പിൽ പാർട്ടികൾ Read More »

ഗായകൻ സിദ്ദു മൂസാവാലയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗോൾഡി ബ്രാറിനെ കാലിഫോർണിയയിൽ യുഎസ് അധികൃതർ പിടികൂടി.

ജനകീയ ഗായകൻ സിദ്ദു മൂസാവാലയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഗോൾഡി ബ്രാറിനെ കാലിഫോർണിയയിൽ യുഎസ് അധികൃതർ പിടികൂടി. ശുഭ്ദീപ് സിങ് സിദ്ദു എന്ന സിദ്ദു മൂസാവാല മേയ് 29ന് മൻസയിലാണ് വെടിയേറ്റു മരിച്ചത്. കൊലപാതകത്തിനു ശേഷം ഇന്ത്യ വിട്ട ബ്രാറിനെതിരെ പോലീസ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബ്രാറിനെ പിടികൂടിയ വിവരം കാലിഫോർണിയ പോലീസ് പഞ്ചാബ് പോലീസിനെ അറിയിക്കുകയും ചെയ്തു. ഗോൾഡി ബ്രാർ എന്നറിയപ്പെടുന്ന സതീന്ദർജിത് സിങ് പഞ്ചാബിലെ ശ്രീ മുക്ത്‍സർ സാഹിബ് സ്വദേശിയാണ്. 2017 ൽ …

ഗായകൻ സിദ്ദു മൂസാവാലയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗോൾഡി ബ്രാറിനെ കാലിഫോർണിയയിൽ യുഎസ് അധികൃതർ പിടികൂടി. Read More »

ഇന്റർനെറ്റ് ഇല്ലാത്തയിടങ്ങളിലും ഭാവിയിൽ ഡിജിറ്റൽ കറൻസിയായ ഇ–റുപ്പി കൈമാറ്റം ചെയ്യാം.

ഇന്റർനെറ്റ് ഇല്ലാത്തയിടങ്ങളിലും ഭാവിയിൽ റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസിയായ ഇ–റുപ്പി കൈമാറ്റം ചെയ്യാൻ സാധിക്കും. ഇതു സംബന്ധിച്ച പ്രവർത്തനങ്ങൾ നടക്കുന്നതായി ആർബിഐ വ്യക്തമാക്കി. ഇ–റുപ്പി ആപ്പിൽ മൊബൈ‍ൽ നമ്പർ നൽകുമ്പോൾ അതുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് ആപ് സ്വയം കണ്ടെത്തി വോലറ്റുമായി ബന്ധിപ്പിക്കും. പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന ഇ–റുപ്പിയുടെ ആദ്യ പരീക്ഷണം ഡൽഹി, മുംബൈ, ബെംഗളൂരു, ഭുവനേശ്വർ എന്നീ നഗരങ്ങളിൽ നടന്നു. കൊച്ചി അടക്കമുള്ള നഗരങ്ങളിൽ രണ്ടാഴ്ചയ്ക്കകം പരീക്ഷണം നടക്കുമെന്നാണു വിവരം. അച്ചടിച്ച കറൻസി സൂക്ഷിക്കാൻ പഴ്സ് ഉപയോഗിക്കുന്നത്പോലെ …

ഇന്റർനെറ്റ് ഇല്ലാത്തയിടങ്ങളിലും ഭാവിയിൽ ഡിജിറ്റൽ കറൻസിയായ ഇ–റുപ്പി കൈമാറ്റം ചെയ്യാം. Read More »

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് എട്ടുശതമാനമായി വര്‍ധിച്ചു;

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചു. നവംബറില്‍ എട്ടുശതമാനമായാണ് വര്‍ധിച്ചത്.മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണിതെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.നഗരങ്ങളിലാണ് തൊഴിലില്ലായ്മ നിരക്ക് കൂടുതലായി ഉയര്‍ന്നത്. 8.96 ശതമാനമായാണ് വര്‍ധിച്ചത്. മുന്‍ മാസം ഇത് 7.21 ശതമാനം മാത്രമായിരുന്നു. എന്നാല്‍ ഗ്രാമീണ മേഖലയില്‍ നിരക്ക് താഴ്ന്നു. 8.04 ശതമാനത്തില്‍ നിന്ന് 7.55 ശതമാനമായാണ് താഴ്ന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം വോട്ടെടുപ്പ് ഇന്ന്.

19 ജില്ലകളിലെ 89 മണ്ഡലങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ 788 സ്ഥാനാർത്ഥികളാണുള്ളത്. ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഇസുദാൻ ഗദ്‌വി മത്സരിക്കുന്ന ഖംബാലിയയാണ് ശ്രദ്ധേയമായ മണ്ഡലം. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജ‍ഡേജ ബിജെപിക്കായി ജനവിധി തേടുന്ന ജാംനഗറിലും ഇന്നാണ് പോളിങ്. പ്രതിപക്ഷമായ കോൺഗ്രസിന് ഏറെ പ്രതീക്ഷയുള്ള സൗരാഷ്ട്ര–കച്ച് മേഖല ആദ്യഘട്ടത്തിലാണ് പോളിങ് ബൂത്തിലെത്തുന്നത്. രണ്ടാംഘട്ടം 5നു നടക്കും. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ.

കര്‍ഷകരെ ആശങ്കയിലാക്കി എലക്കായുടെ വിലയിടിഞ്ഞു;

എലക്കായുടെ വിലയിടിഞ്ഞതോടെ ഏല കര്‍ഷകര്‍ മാത്രമല്ല കച്ചവടക്കാരും പ്രതിസന്ധിയിലായി. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഏലച്ചെടികള്‍ വ്യാപകമായി നശിച്ചതും പ്രതിസന്ധി സൃഷ്ടിച്ചു.മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള വിലയാണ് ഏലക്കായ്ക്ക് ഇപ്പോള്‍ ലഭിക്കുന്നത്.പ്രശ്നത്തില്‍ അടിയന്തരമായി സര്‍കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം. രണ്ടുവര്‍ഷം മുൻപ്കിലോഗ്രാമിന് 5000 രൂപ വില കിട്ടിയിരുന്നത് ഇപ്പോള്‍ 900 ലേക്ക് കുത്തനെ ഇടിഞ്ഞു. വിലതകർച്ച പരിഹരിക്കാന്‍ സ്പൈസസ് ബോര്‍ഡ് നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് പരാതി. കേരളത്തില്‍ 40000 ഹെക്ടര്‍ സ്ഥലത്ത് ഏലം കൃഷിയുണ്ടെന്നാണ് സ്പൈസസ് ബോര്‍ഡ് കണക്ക്.കോവിഡിനെ തുടര്‍ന്ന് …

കര്‍ഷകരെ ആശങ്കയിലാക്കി എലക്കായുടെ വിലയിടിഞ്ഞു; Read More »

വിസ്താര എയര്‍ലൈന്‍സ് എയര്‍ഇന്ത്യയുമായി ലയിപ്പിക്കുന്നു

കേന്ദ്ര സര്‍ക്കാരിന്റെ ഓഹരി വിറ്റഴിക്കലിന്റെ ഭാഗമായി 18000 കോടി രൂപയ്ക്കാണ് ടാറ്റാ എയര്‍ഇന്ത്യ സ്വന്തമാക്കിയത്.സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, ടാറ്റാ സണ്‍സ് എന്നിവരുടെ സംയുക്ത ഉടമസ്ഥതയിലുള്ള വിസ്താര എയര്‍ലൈന്‍സ് എയര്‍ഇന്ത്യയുമായി ലയിപ്പിക്കുന്നു.നിലവില്‍ വിസ്താര എയര്‍ലൈന്‍സിന്റെ 49 ശതമാനം ഓഹരിയാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ കൈവശമുള്ളത്. ലയനത്തിന് ശേഷം എയര്‍ഇന്ത്യ, വിസ്താര, എയര്‍ഏഷ്യ, എയര്‍ഇന്ത്യ എക്‌സ്പ്രസ് എന്നിവ ഉള്‍പ്പെടുന്ന വിപുലീകൃത എയര്‍ഇന്ത്യ ഗ്രൂപ്പില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് 25.1 ശതമാനം ഓഹരി സ്വന്തമാകും.

ബംഗളൂരുവിൽ മലയാളി പെണ്‍കുട്ടിക്ക് പീഡനം; ടാക്സി ഡ്രൈവറും അയാളുടെ സുഹൃത്തും പിടിയിൽ

പീഡനത്തിനിരയായ പെണ്‍കുട്ടി സുഹൃത്തിനെക്കണ്ട് മടങ്ങും വഴിയായിരുന്നു പീഡനം. ടാക്സി ഡ്രൈവറും അയാളുടെ സുഹൃത്തും ചേര്‍ന്നാണ് പീഡിപ്പിച്ചത്. ബംഗളൂരു സ്വദേശികളായ അറാഫത്ത്, ഷിഹാബുദ്ദീൻ എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഫ്രീലാൻസ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി കേരളത്തിൽനിന്ന് ബംഗളൂരുവിൽ എത്തിയ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. സുഹൃത്തിന്റെ വീട്ടിൽ നിന്നും രത്രി വൈകി മടങ്ങുന്നതിനായി ടാക്സി ബുക്ക് ചെയ്യുകയും, പെൺകുട്ടിക്ക് സ്ഥലപരിചയമില്ലെന്ന് മനസ്സിലാക്കിയ ടാക്സി ഡ്രൈവർ മറ്റൊരു വഴിയിലൂടെ കൊണ്ടുപോകുകയായിരുന്നു. ഇയാളുടെ കൂട്ടുകാരനെ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. ഇവിടെനിന്ന് രക്ഷപ്പെട്ട പെൺകുട്ടിയെ …

ബംഗളൂരുവിൽ മലയാളി പെണ്‍കുട്ടിക്ക് പീഡനം; ടാക്സി ഡ്രൈവറും അയാളുടെ സുഹൃത്തും പിടിയിൽ Read More »

This will close in 20 seconds