കിംഗ് ഓഫ് കൊത്ത’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയില്‍ നിറഞ്ഞുനിന്ന ‘കിംഗ് ഓഫ് കൊത്ത’യുടെ അപ്ഡേറ്റുകള്ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. കറുത്ത വേഷത്തില്‍ യുപി9 0009 എന്ന വാഹനത്തില്‍ ചാരി നില്ക്കുന്ന ദുല്‍ഖറാണ് ഫസ്റ്റ്ലുക്കില്‍ ഉള്ളത്. 2023 ഓണം റിലീസായി പടം ഇറങ്ങും എന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. ഏറ്റവും ശാരീരിക വെല്ലുവിളികൾ നിറഞ്ഞ സിനിമയാണ് ഇതെന്ന് തല്ക്കാലം […]
പതിനാലു വര്‍ഷങ്ങള്‍ക്ക് ശേഷം തൃഷയും വിജയ്യും വീണ്ടും ഒന്നിക്കുന്നു
പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം ലോകേഷ് കനകരാജ് ചിത്രം ‘ദളപതി 67’ ലൂടെ തൃഷയും വിജയ്യും വീണ്ടും ഒന്നിക്കുകയാണ്.’ദളപതി67’ല്‍ തൃഷ എത്തുമോ എന്ന ചര്‍ച്ചകളാണ് ആരാധകര്‍ക്കിടയില്‍ കുറച്ചു ദിവസങ്ങളായി ഉയര്‍ന്നത്.ഷൂട്ടിങ്ങിന്റെ ഭാഗമായി കശ്മീരിലെത്തിയ അണിയറപ്രവര്‍ത്തകരുടെ ലിസ്റ്റില്‍ തൃഷയുടെ പേരും ഉണ്ടായിരുന്നു. ഒടുവില്‍ നിര്‍മാതാക്കള്‍ തന്നെ ട്വിറ്ററിലൂടെ ചിത്രത്തില്‍ തൃഷയും ഉണ്ടാകുമെന്ന കാര്യം പറഞ്ഞു. ‘ദളപതി67’ന്റെ പൂജയുടെ വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ കവരുന്നത്. തൃഷ തന്റെ പ്രൊഫൈലിലൂടെ പങ്കുവച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇരുവരും ഒന്നിച്ച് പൂജയില്‍ […]
മോഹൻലാലിന്റെ റാം പ്ലോട്ട് ചോർന്നു! ഷാരൂഖ് ഖാൻ-ജോൺ എബ്രഹാം കൂട്ടുകെട്ടിലെ പത്താൻ ചിത്രവുമായി സാദൃശ്യമുള്ളതെന്ന് ആരാധകർ.
ദൃശ്യം സംവിധായകൻ ജീത്തു ജോസഫിനൊപ്പം മോഹൻലാൽ വീണ്ടും ഒന്നിക്കുന്ന റാം, ഷാരൂഖ് ഖാൻ-ജോൺ എബ്രഹാം കൂട്ടുകെട്ടിലെ പത്താൻ ചിത്രവുമായി സാദൃശ്യമുള്ളതെന്ന് ആരാധകർ. ഒരു സ്പൈ ത്രില്ലർ ചിത്രമായ റാം ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. ഈ ചിത്രത്തിന്റെ പ്ലോട്ട് ആണ് ഓൺലൈനിൽ ചോർന്നതായി ആരോപിക്കപ്പെടുന്നത്. “ഓർഗനൈസേഷന്റെ ഒരു ഏജന്റിനെയും മുൻ ചാരനെയും കണ്ടെത്താനുള്ള RAW യുടെ ശ്രമങ്ങളെ ഈ സിനിമ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതിനെത്തുടർന്ന് നിരവധി ട്വിറ്റർ ഉപയോക്താക്കൾ പ്ലോട്ട് പത്താന്റേതുമായി വളരെ സാദൃശ്യമുള്ളതായി പറയുന്നു. ഇത് […]
ഷാരൂഖ് ഖാന്റെ താരപദവിയെ ആദരിക്കുന്നതിനെക്കുറിച്ച് പത്താൻ സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ്
ചലച്ചിത്ര നിർമ്മാതാവ് സിദ്ധാർത്ഥ് ആനന്ദ് രണ്ട് ബ്ലോക്ക്ബസ്റ്ററുകൾ നൽകിയിരിക്കുകയാണ്. ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവർ അഭിനയിച്ച ചിത്രം ഇതിനോടകം 100 കോടി കളക്ഷൻ നേടിക്കഴിഞ്ഞു. 591 കോടി ഗ്രോസ് ഉണ്ടായിരുന്നെങ്കിൽ കൂടി ‘ബേഷാരം രംഗ്” എന്ന സോങിലൂടെ ബഹിഷ്ക്കരണ ആഹ്വാനങ്ങൾ വന്നപ്പോഴും, സിനിമ അതിന്റെ ന്യായമായ വിവാദങ്ങൾ നേരിട്ടു. കാവി ബിക്കിനി ധരിച്ച ദീപിക പദുക്കോണിനെതിരെ നിരവധി സംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫൈറ്റർ […]
ഫഹദ് ഫാസിലും അന്‍വര്‍ റഷീദും വീണ്ടും ഒന്നിക്കുന്നു… മാര്‍ച്ചില്‍ ചിത്രീകരണമെന്ന് റിപ്പോര്‍ട്ട്
അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ രണ്ട് തവണയാണ് അഭിനയിച്ചിട്ടുള്ളത്. ആന്തോളജി ചിത്രമായ 5 സുന്ദരികളിലെ ചെറുചിത്രം ആമിയിലും 2020 ല്‍ പുറത്തിറങ്ങിയ ട്രാന്‍സിലും. നിര്‍മ്മാതാവ് എന്ന നിലയിലും മറ്റൊരു ഫഹദ് ചിത്രത്തിന്റെ ഭാഗമായിരുന്നു അൻവര്‍. അഞ്ജലി മേനോന്റെ സംവിധാനത്തില്‍ 2014 ല്‍ പുറത്തെത്തിയ ബാംഗ്ലൂര്‍ ഡെയ്സ് ആയിരുന്നു ഈ ചിത്രം. ഇപ്പോഴിതാ ഒരിക്കല്‍ക്കൂടി ഈ കൂട്ടുകെട്ട് വരാനിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഫഹദ് നായകനാവുന്ന ഈ ചിത്രത്തില്‍ അന്‍വര്‍ റഷീദ് സംവിധായകന് ആയിരിക്കില്ല, മറിച്ച് നിര്‍മ്മാതാവ് ആയിരിക്കും. […]
അഞ്ചില്‍ നാല് ദിനങ്ങളിലും 50 കോടിക്ക് മുകളില്‍; ബോക്സ് ഓഫീസ് ‘കിംഗ്’ ആയി ഷാരൂഖ് ഖാന്
ബുധനാഴ്ച റിലീസ് ചെയ്യപ്പെട്ടതിനാല്‍ തന്നെ അഞ്ച് ദിനങ്ങളിലെ എക്സ്റ്റന്‍ഡഡ് വീക്കെന്‍ഡ് ആണ് ചിത്രത്തിന് ലഭിച്ചത്. ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് പിന്നാലെ മികച്ച അഭിപ്രായം പ്രവഹിച്ചതോടെ റിലീസ് ദിനം മുതല്‍ കളക്ഷനില്‍ വന്‍ കുതിപ്പാണ് ചിത്രം കാഴ്ചവെക്കുന്നത്. അഞ്ച് ദിനങ്ങള്‍ പിന്നിടുമ്പോള്‍ അതില്‍ നാല് ദിവസങ്ങളിലും 50 കോടി പിന്നിട്ടിട്ടുണ്ട് ചിത്രം. സമീപകാലത്ത് ഒരു ബോളിവുഡ് ചിത്രത്തിനും അവകാശപ്പെടാനാവാത്ത നേട്ടം. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്റെ കണക്ക് പ്രകാരം ചിത്രത്തിന്റെ ദിവസേനയുള്ള കളക്ഷന്‍ ഇപ്രകാരമാണ്- ബുധന്‍- 55 കോടി, […]
കപ്പേള’ തെലുങ്ക് റീമേക്ക്; ‘ബുട്ട ബൊമ്മ’ ട്രെയ്ലര്
2020 ല്‍ പുറത്തെത്തി വലിയ പ്രേക്ഷകപ്രീതി നേടിയ ചിത്രമായിരുന്നു കപ്പേള. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് റിലീസിന് ഒരുങ്ങുകയാണ്. ബുട്ട ബൊമ്മ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായിക അനിഖ സുരേന്ദ്രന് ആണ്. മലയാളത്തില്‍ അന്ന ബെന്‍ അവതരിപ്പിച്ച കഥാപാത്രമായി അനിഖ എത്തുമ്പോള്‍ റോഷന് മാത്യുവിന്റെ റോളില്‍ സൂര്യ വശിഷ്ടയും ശ്രീനാഥ് ഭാസിയുടെ റോളില്‍ അര്ജുന് ദാസുമാണ് എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്ലര് അണിയറക്കാര്‍ പുറത്തുവിട്ടു. നടന് മുഹമ്മദ് മുസ്തഫയുടെ സംവിധാന അരങ്ങേറ്റമായിരുന്നു 2020ല്‍ പുറത്തെത്തിയ കപ്പേള. കൊവിഡിനു തൊട്ടുമുന്‍പ് […]
വാരിസു’മായി വിജയ് കുതിപ്പ് തുടരുന്നു, തിയറ്ററുകളില്‍ ദളപതി ആരവം അവസാനിക്കുന്നില്ല
വാരിസ്’ വിജയ്യുടെ വമ്പൻ ഹിറ്റായിരിക്കുകയാണ്, വംശി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധാനം. റിലീസ് ചെയ്ത് ദിവസങ്ങള്‍ ഇത്രയായിട്ടും ചിത്രം കാണാൻ ആള്‍ക്കൂട്ടങ്ങള്‍ എത്തുന്നുണ്ട്. ആഗോള വിപണിയില്‍ ബോക്സ് ഓഫീസില്‍ ചിത്രം തുനിവിനെയും വളരെ പിന്നിലാക്കെ നേട്ടം കൊയ്യുന്നത് തുടരുന്നുവെന്നു തന്നെയാണ് റിപ്പോര്‍ട്ട്.വിജയ് നായകനായ ‘വാരിസ്’ 275 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് സിനിമാ ട്രാക്കേഴ്സായി സിനിട്രാക്ക് ട്വീറ്റ് ചെയ്തിരിക്കുന്നത്. വിജയ്യുടെ നായികയായി രശ്മിക മന്ദാനയാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വിജയ് നായകനായ ‘വാരിസ്’ എന്ന […]
ഇതുവരെ വിറ്റത് 10 ലക്ഷത്തോളം ടിക്കറ്റുകള്‍ റെക്കോഡിലേക്ക് പത്താൻ.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററിലേക്ക് എത്തുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് പത്താൻ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം ജനുവരി 25ന് തിയറ്ററിൽ എത്തും. പഠാന്റേതായി പുറത്തുവന്ന പ്രമോഷണൽ മെറ്റീരിയലുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യ ഗാനത്തിന്റെ പേരിൽ വിവാദങ്ങളും ബഹിഷ്കരണാഹ്വാനങ്ങളും എസ്ആർകെ ചിത്രത്തിനെതിരെ പൊട്ടിപ്പുറപ്പെട്ടെങ്കിലും അതൊന്നും തന്നെ പത്താനെ ബാധിച്ചില്ലെന്നാണ് പുതിയ വിവരം. അതേ സമയം അഡ്വാന്‍സ് ബുക്കിംഗില്‍ ഇതുവരെയുള്ള റെക്കോഡുകള്‍ തകര്‍ക്കുന്ന പ്രതികരണമാണ പഠാന് ലഭിക്കുന്നത് എന്നാണ് വിവരം. ഷാരൂഖ് ഖാൻ […]
കവിന് അപര്‍ണദാസ് ചിത്രം ദാദ ഫെബ്രുവരി പത്തിന്
അഭിനേതാക്കളായ കവിനും അപര്‍ണ ദാസും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന തമിഴ് ചിത്രം ദാദ ഫെബ്രുവരി പത്തിന് പ്രദര്‍ശനത്തിന് എത്തും. പ്രധാന കഥാപാത്രങ്ങളെ കൂടാതെ, ഭാഗ്യരാജ്, ഐശ്വര്യ ഭാസ്കരന്, വിടിവി ഗണേഷ്, പ്രദീപ് ആന്റണി, ഹരീഷ് കെ, ഫൗസി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. നവാഗതനായ ഗണേഷ് കെ ബാബു സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒളിമ്പിയ മൂവീസിന്റെ ബാനറില്‍ എസ് അംബേത് കുമാറാണ് നിർമ്മിച്ചിരിക്കുന്നത്. അരശു കെയുടെ ഛായാഗ്രഹണവും ജെൻ മാർട്ടിന്റെ സംഗീതവും ദാദയുടെ സാങ്കേതിക സംഘമാണ് കൈകാര്യം […]