Global News 24

3 December 2022 15:46
Latest News

Crime

ഡൽഹി എയിംസിൽ നടന്ന സൈബർ ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.

ഡൽഹി എയിംസിൽ നടന്ന സൈബർ ആക്രമണത്തിന്റെ പിന്നിൽ മറ്റു ശക്തികളാണെന്ന്‌ കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എയിംസ് സെർവറുകൾ 10 ദിവസമായി വൈറസ് ആക്രമണത്തെത്തുടർന്ന് പ്രവർത്തനരഹിതമാണ്. ഒപി, ലാബ്, ഐപി, അത്യാഹിത വിഭാഗങ്ങളുടെയെല്ലാം പ്രവർത്തനങ്ങൾ സെർവറുകളുടെ സഹായമില്ലാതെയാണു നടക്കുന്നത്. ദേശീയ അന്വേഷണ ഏജൻസി, ഐടി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം എന്നിവയുടെ റിപ്പോർട്ട് വന്ന ശേഷം മാത്രമേ ആരാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്താനാകു എന്ന് മന്ത്രി പറഞ്ഞു.

ഗായകൻ സിദ്ദു മൂസാവാലയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗോൾഡി ബ്രാറിനെ കാലിഫോർണിയയിൽ യുഎസ് അധികൃതർ പിടികൂടി.

ജനകീയ ഗായകൻ സിദ്ദു മൂസാവാലയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഗോൾഡി ബ്രാറിനെ കാലിഫോർണിയയിൽ യുഎസ് അധികൃതർ പിടികൂടി. ശുഭ്ദീപ് സിങ് സിദ്ദു എന്ന സിദ്ദു മൂസാവാല മേയ് 29ന് മൻസയിലാണ് വെടിയേറ്റു മരിച്ചത്. കൊലപാതകത്തിനു ശേഷം ഇന്ത്യ വിട്ട ബ്രാറിനെതിരെ പോലീസ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബ്രാറിനെ പിടികൂടിയ വിവരം കാലിഫോർണിയ പോലീസ് പഞ്ചാബ് പോലീസിനെ അറിയിക്കുകയും ചെയ്തു. ഗോൾഡി ബ്രാർ എന്നറിയപ്പെടുന്ന സതീന്ദർജിത് സിങ് പഞ്ചാബിലെ ശ്രീ മുക്ത്‍സർ സാഹിബ് സ്വദേശിയാണ്. 2017 ൽ …

ഗായകൻ സിദ്ദു മൂസാവാലയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗോൾഡി ബ്രാറിനെ കാലിഫോർണിയയിൽ യുഎസ് അധികൃതർ പിടികൂടി. Read More »

വയോധികയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ.

കോട്ടയം പനച്ചിക്കാട് പാതിയപ്പള്ളിക്കടവ് ഭാഗത്ത് തെക്കേക്കുറ്റ് സതിയമ്മ (80) ആണ് കൊല്ലപ്പെട്ടത്. കേസിനെതുടർന്ന് മകൻ ബിജുവിനെ (58) പോലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ 20നാണ് സതിയമ്മയെ ബന്ധുക്കൾ പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. വീണ് തലക്ക് പരിക്കേറ്റു എന്നായിരുന്നു ആശുപത്രി അധികൃതരെ അറിയിച്ചത്. ചികിത്സയ്ക്കുശേഷം പിറ്റേന്ന് ആരോഗ്യസ്ഥിതി വഷളായി. തുടർന്നായിരുന്നു മരണം. പിന്നാലെ 24ന് ഉച്ചയ്ക്ക് സംസ്കാരം നടത്താൻ തീരുമാനിച്ചു. നാട്ടുകാർ ഉൾപ്പെടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചു. അമ്മയും മകനും തമ്മിൽ ഇടയ്ക്കിടെ പ്രശ്‍നം ഉണ്ടാകുമെന്നാണ് …

വയോധികയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ. Read More »

ബംഗളൂരുവിൽ മലയാളി പെണ്‍കുട്ടിക്ക് പീഡനം; ടാക്സി ഡ്രൈവറും അയാളുടെ സുഹൃത്തും പിടിയിൽ

പീഡനത്തിനിരയായ പെണ്‍കുട്ടി സുഹൃത്തിനെക്കണ്ട് മടങ്ങും വഴിയായിരുന്നു പീഡനം. ടാക്സി ഡ്രൈവറും അയാളുടെ സുഹൃത്തും ചേര്‍ന്നാണ് പീഡിപ്പിച്ചത്. ബംഗളൂരു സ്വദേശികളായ അറാഫത്ത്, ഷിഹാബുദ്ദീൻ എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഫ്രീലാൻസ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി കേരളത്തിൽനിന്ന് ബംഗളൂരുവിൽ എത്തിയ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. സുഹൃത്തിന്റെ വീട്ടിൽ നിന്നും രത്രി വൈകി മടങ്ങുന്നതിനായി ടാക്സി ബുക്ക് ചെയ്യുകയും, പെൺകുട്ടിക്ക് സ്ഥലപരിചയമില്ലെന്ന് മനസ്സിലാക്കിയ ടാക്സി ഡ്രൈവർ മറ്റൊരു വഴിയിലൂടെ കൊണ്ടുപോകുകയായിരുന്നു. ഇയാളുടെ കൂട്ടുകാരനെ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. ഇവിടെനിന്ന് രക്ഷപ്പെട്ട പെൺകുട്ടിയെ …

ബംഗളൂരുവിൽ മലയാളി പെണ്‍കുട്ടിക്ക് പീഡനം; ടാക്സി ഡ്രൈവറും അയാളുടെ സുഹൃത്തും പിടിയിൽ Read More »

സ്ത്രീകളുടെ നേതൃത്വത്തിൽ കേരളത്തിലേക്ക് സിന്തറ്റിക് ലഹരിമരുന്ന് കടത്തൽ.

കേരളത്തിലേക്കുള്ള സിന്തറ്റിക് ലഹരികടത്തലിനു പിന്നിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ലഹരിമാഫിയ സംഘങ്ങളുടെ ഇടപെടൽ. ബംഗളൂരുവിൽ തമ്പടിച്ച നൈജീരിയന്‍ സംഘത്തോടൊപ്പം ചേര്‍ന്നാണ് സംഘങ്ങളുടെ പ്രവര്‍ത്തനമെന്ന് എക്സൈസിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തി. കേന്ദ്ര സേനകളുടെ സഹായത്തോടെ ലഹരി റാക്കറ്റിനെ വലയിലാക്കാന്‍ എക്സൈസ് നീക്കം ഊര്‍ജിതമാക്കി. ഈ വര്‍ഷം ഇതുവരെ കൊച്ചിയില്‍ എക്സൈസ് റജിസ്റ്റര്‍ ചെയ്തത് 717 ലഹരിക്കേസുകളാണ്. സംസ്ഥാന വ്യാപകമായ ലഹരിമാഫിയയുടെ ഉറവിടം തേടിയുള്ള അന്വേഷണങ്ങളെല്ലാം അവസാനിക്കുന്നത് ബംഗളൂരുവിലാണ്. എക്സൈസിന് പുറമെ പോലീസും നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും നടത്തിയ ആഴത്തിലുള്ള അന്വേഷണങ്ങള്‍ക്കൊടുവില്‍ പിടിയിലായത് …

സ്ത്രീകളുടെ നേതൃത്വത്തിൽ കേരളത്തിലേക്ക് സിന്തറ്റിക് ലഹരിമരുന്ന് കടത്തൽ. Read More »

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി.

ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി.തിരുവന്തപുരം ഉദിയന്‍കുളങ്ങര സ്വദേശി ചെല്ലപ്പനാണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടന്ന ചെല്ലപ്പനെ ഭാര്യ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല. കുടുംബപ്രശ്‌നമാകാം കൊലയ്‌ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

10 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

Click here തൃശ്ശൂര്‍: തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് 10.250 കിലോഗ്രാം കഞ്ചാവ് കടത്തുന്നതിനിടെ 3 യുവാക്കളെ പോലീസ് അറസ്ററ് ചെയ്തു. കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് എക്സൈസ് സംഘം പറഞ്ഞു. നെയ്യാറ്റിന്‍കര വെള്ളറട സ്വദേശികളായ ബിജോയ് (25), ലിവി൯സ്റ്റണ്‍ (21), മഹേഷ് (20) എന്നിവരാണ് അറസ്റ്റിലായത് . ചെന്നൈയില്‍ നിന്ന് ആലുവയിലേക്കുള്ള യാത്രയിലായിരുന്നു മൂവരും. പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയില്‍ ഏകദേശം 5 ലക്ഷത്തോളം രൂപ വില വരും. അറസ്റ്റിലായ പ്രതികള്‍ക്കെതിരെ എക്സൈസ് കേസെടുത്ത് കോടതിയില്‍ …

10 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍ Read More »

സ്ക്വിഡ് ഗെയിം നടൻ ഒ യോങ്-സുവിന് എതിരെ ലൈംഗികാരോപണം

അവാർഡ് ജേതാവായ ‘സ്ക്വിഡ് ഗെയിം’ നടൻ ഒ യോങ്-സുവിനെതിരെ ലൈംഗികാരോപണം ചുമത്തിയതായി ദക്ഷിണ കൊറിയൻ ജുഡീഷ്യൽ ഉദ്യോഗസ്ഥർ അറിയിച്ചു. നെറ്റ്ഫ്ലിക്‌സിന്റെ ഹിറ്റ് സീരീസിലെ മികച്ച സഹനടനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് നേടുന്ന ആദ്യത്തെ ദക്ഷിണ കൊറിയൻ നടനായി മാറിയ 78-കാരൻ, 2017 ൽ ഒരു സ്ത്രീയെ അനുചിതമായി സ്പർശിച്ചതായി ആരോപിക്കപ്പെടുന്നു. ബിബിസി പ്രകാരം, യോങ്-സു ആരോപണം നിഷേധിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം ആദ്യം ചാർട്ട്-ടോപ്പിംഗ് നെറ്റ്ഫ്ലിക്സ് ത്രില്ലറിലെ പ്രകടനത്തിന് ശേഷം ഗോൾഡൻ ഗ്ലോബ് …

സ്ക്വിഡ് ഗെയിം നടൻ ഒ യോങ്-സുവിന് എതിരെ ലൈംഗികാരോപണം Read More »

പോക്‌സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ.

നാലു വർഷത്തിലധികമായി വിവിധ ബാച്ചുകളിലെ വിദ്യാർഥികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതികളിൽ ഹയർ സെക്കൻഡറി അധ്യാപകൻ പോക്സോ ആക്ട് പ്രകാരം അറസ്റ്റിൽ. കിഴക്കേ കല്ലടയിലെ എയ്ഡഡ് സ്‌കൂളിലെ കംപ്യൂട്ടർ സയൻസ് അധ്യാപകൻ പുത്തൂർ ബഥനി ജംക്‌ഷൻ തയ്യിൽ തെക്കതിൽ പുത്തൻവീട്ടിൽ ജോസഫ് കുട്ടി (43) ആണ് അറസ്റ്റിലായത്. വിദ്യാർത്ഥികൾ സ്കൂൾ മാനേജ്മെന്റിന് പരാതി നൽകി. മാനേജ്മെന്റിന്റെ പരാതി ചൈൽഡ് വെൽഫെയർ കമ്മിറ്റി തുടർനടപടിക്കായി കിഴക്കേ കല്ലട പോലീസിന് കൈമാറി. വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് പ്രതിയെ അറസ്റ്റ് …

പോക്‌സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. Read More »

ലഹരി ഉപയോഗം ചോദ്യം ചെയ്തതിൽ കുടുംബാംഗങ്ങളെ കുത്തിക്കൊന്ന 25കാരൻ പിടിയിൽ

ഡൽഹി പാലത്ത് അച്ഛനെയും അമ്മയെയും സഹോദരിയെയും മുത്തശ്ശിയെയും കുത്തിക്കൊന്ന യുവാവ് പിടിയിൽ. ലഹരി ഉപയോഗം ചോദ്യം ചെയ്തതിനാലാണ് 25 കാരൻ അച്ഛനെയും അമ്മയേയും മുത്തശ്ശിയെയും സഹോദരിയെയും കുത്തികൊലപ്പെടുത്തിയതെന്നു പോലീസിന് മൊഴിനൽകി. കൂട്ടക്കൊല നടത്തിയ കേശവ് എന്ന 25കാരൻ ലഹരിക്കടിമയാണെന്നും ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ലഹരിവിമുക്ത ചികിത്സാ കേന്ദ്രത്തിൽ നിന്ന് മടങ്ങിയെത്തിയതെന്നും പോലീസ്പറയുന്നു. അച്ഛനെയും അമ്മയെയും സഹോദരിയെയും മുത്തശ്ശിയെയും രക്തത്തിൽ മുങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ദിനേശ് കുമാർ (42), ഭാര്യ ദർശൻ സൈനി (40), അമ്മ ദീവാനോ ദേവി …

ലഹരി ഉപയോഗം ചോദ്യം ചെയ്തതിൽ കുടുംബാംഗങ്ങളെ കുത്തിക്കൊന്ന 25കാരൻ പിടിയിൽ Read More »

This will close in 20 seconds