കൊച്ചി . കൊച്ചി നഗരമധ്യത്തിൽ യുവാവ് കുത്തേറ്റു മരിച്ച നിലയിൽ. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ കുത്തേറ്റ പാടുകളുണ്ടെന്നും ഇത് കൊലപാതകമാണെന്നുമാണ് പോലീസിന്റെ നിഗമനം. കുത്തേറ്റു മരിച്ച യുവാവ് പാലക്കാട് സ്വദേശിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു.
പാക്കിസ്ഥാനിൽ മുസ്ലിം പള്ളിയിൽ ഭീകരാക്രമണം; മരിച്ചവരുടെ എണ്ണം 87 ആയി
പെഷാവർ നഗരത്തിലെ മുസ്ലിം പള്ളിയിൽ പ്രാർഥനയ്ക്കിടെ നടന്ന ചാവേർ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 87 ആയി. ഉച്ചകഴിഞ്ഞ് 1.40 ന് പോലീസുകാരും ബോംബ് സ്ക്വാഡും ഉൾപ്പെടെ പ്രാർഥനയിൽ മുഴുകിയിരിക്കെ, മുൻനിരയിലുണ്ടായിരുന്ന ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ മസ്ജിദിന്റെ ഒരു ഭാഗം തകർന്നുവെന്നും നിരവധി പേർ അതിനടിയിൽ കുടുങ്ങിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. സ്ഫോടനം നടക്കുമ്പോൾ നാനൂറോളം പോലീസ് ഉദ്യോഗസ്ഥർ പ്രദേശത്ത് ഉണ്ടായിരുന്നു. ആക്രമണത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് സംഭവത്തിന് പിന്നിലുള്ള അക്രമികൾക്ക് ഇസ്ലാമുമായി ഒരു ബന്ധവുമില്ലെന്ന് പറഞ്ഞു. […]
ഗുജറാത്തിൽ ഓൺലൈൻ തട്ടിപ്പ്: സാമൂഹിക പ്രവർത്തകനെന്ന വ്യാജേന യുവതിയെ സൈബർ തട്ടിപ്പുകാർ തട്ടിയെടുത്തത് 26 ലക്ഷം രൂപ
വഡോദര: ഓൺലൈൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഗുജറാത്തിലെ വഡോദരയിൽ സൈബർ തട്ടിപ്പുകാർ യുവതിയെ കബളിപ്പിച്ച് 26 ലക്ഷം രൂപ തട്ടിയെടുത്തു. ഹെലൻ ഗ്ലോറിയെ സാമൂഹിക പ്രവർത്തകയെന്ന വ്യാജേനയാണ് സൈബർ തട്ടിപ്പുകാർ കബളിപ്പിച്ചത്. വഡോദര സൈബർ ക്രൈം പോലീസ് സ്റ്റേഷനിലാണ് യുവതി ഇത് സംബന്ധിച്ച് പരാതി നൽകിയത്. നഗരത്തിലെ ഹാർനി റോഡ് ഏരിയയിലെ താമസക്കാരിയാണ്.ഹെലൻ തന്റെ ഫേസ്ബുക്കിൽ ‘സിസ് മാർത്ത’ എന്ന വ്യക്തിയിൽ നിന്ന് ഒരു സന്ദേശം ലഭിച്ചതായി റിപ്പോർട്ടുണ്ട്. വ്യക്തി സ്വയം ഒരു സാമൂഹിക പ്രവർത്തകനാണെന്ന് പരിചയപ്പെടുത്തി […]
കൊയിലാണ്ടിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി; പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി ഭര്‍ത്താവ്
കോഴിക്കോട് . കൊയിലാണ്ടിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. 42 വയസുള്ള ലേഖയാണ് മരിച്ചത്. സംഭവ ശേഷം ഭര്‍ത്താവ് രവീന്ദ്രന് പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് രവീന്ദ്രന് പോലീസിൽ മൊഴി നല്കി. വിവരമറിഞ്ഞ് വീട്ടിലെത്തിയ പോലീസ് മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകുമെന്നും പോലീസ് പറഞ്ഞു. കൊല നടത്താന്‍ പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതും പോലീസ് അന്വേഷിച്ചു വരികയാണ്. എന്നാല്‍ താന്‍ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് […]
കൊല്ലത്ത് ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ 3 പേര് അറസ്റ്റില്‍
കൊല്ലത്ത് സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്നു പേര് അറസ്റ്റില്‍.തിരുവനന്തപുരം പെരുമാതുറ സ്വദേശികളായ ജസീര്‍, നൗഫല്‍, നിയാസ് എന്നിവരാണു പിടിയിലായത്. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട കൊല്ലം കുണ്ടറ സ്വദേശിയായ പെണ്‍കുട്ടിയെ തിരുവനന്തപുരം പാലോട് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കേസില്‍ പിടിയിലായ ജസീറും നൗഫലും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവിനെതിരെ കേസെടുത്ത് പോലീസ്.
വെള്ളരിക്കുണ്ട് . പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബന്ധുവായ യുവാവിനെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. പോലീസ് സ്റ്റേഷന് പരിധിയിലെ 16 കാരിയെയാണ് യുവാവ് പീഡിപ്പിച്ചത്. ഗൃഹസന്ദര്‍ശനത്തിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പ്രദേശത്തെ ആശാ വര്‍ക്കര്‍ ആണ് ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്. തുടര്‍ന്ന് വിവരം പോലീസിന് കൈമാറുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം പോലീസ് 22 കാരനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.